മലയാളത്തിൽ ലക്ഷണമൊത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ അത് ബാലന്‍ കെ നായരെയും ;ടിജി രവിയെയും പോലെയുള്ള നടന്മാർ ആണ് , കള്ളുകുടിയും ബലാത്സംഗവും തല്ലുപിടിത്തവും ഒക്കെയായിരുന്നു അക്കാലത്തെ വില്ലന്‍ സങ്കല്‍പ്പം, അങ്ങനെയാണ്ത ന്നിലേക്കും അത്തരം വില്ലന്‍ വേഷങ്ങൾ വന്നത് നടൻ ടി ജി രവി പറയുന്നു . മലയാളത്തിലെ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ യാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്, അതുപോലെ സിനിമാ മേഖലയിൽ ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടന്‍. മുന്നൂറ് സിനിമകളോളം താൻ ചെയ്തിട്ടുണ്ട്. താന്‍ വില്ലനായത് എന്റെ കുറ്റമല്ല. ആദ്യത്തെ വില്ലന്‍ ഞാന്‍ സ്വയം ആയതാണ്. ‘ചാകര ‘എന്ന സിനിമയിലാണത്. അലവലാതി ഷാജി എന്ന കഥാപത്രത്തെയായിരുന്നു താൻ അവതരിപ്പിച്ചത്, അന്നത്തെ വില്ലന്മാരെന്ന് പറഞ്ഞാല്‍ ബ്രാന്‍ഡഡ് ആയിരുന്നു. കള്ളു കുടിക്കുകയും, കൊള്ളരുതായ്മ കാണിക്കുകയുമൊക്കെ വേണം. അതൊക്കെ ചെയ്താല്‍ മാത്രമേ വില്ലനാവുകയുള്ളു . അതുമുഴുവന്‍ ഞാന്‍ ചെയ്ത് കൂട്ടി അതുകൊണ്ടാണ് അങ്ങനൊരു വേഷം തന്നിലേക്ക് എത്തിയത് . ബാലന്‍ കെ നായര്‍ എന്നാ ബാലേട്ടനില്‍ നിന്നാണ് എന്നിലേക്ക് ആ കഥാപാത്രങ്ങള്‍ എത്തുന്നത്
ഇപ്പോള്‍ അങ്ങനെയല്ലല്ലോ , വില്ലന്‍ കഥാപാത്രങ്ങള്‍ ഹീറോയ്ക്കും ചെയ്യാന്‍ സാധിക്കും. പല താരങ്ങളും അതൊക്കെ ചെയ്യുന്നുമുണ്ട്. പഴയ കാലത്തുള്ളത് പോലെ ഒരു വില്ലന്‍ ഇതുപോലെ കള്ളുകുടികാരനും , കൊള്ളരുതായ്മാക്കാരനും ആവണമെന്നൊന്നും ഇന്നില്ല. . അങ്ങനൊരു നിലയിലേക്ക് നമ്മുടെ സിനിമയും കഥാപാത്രങ്ങളും മാറി ,ഇപ്പോള്‍ ആര്‍ക്കും എന്ത് വേഷവും ചെയ്യാമെന്ന് ടിജി രവി പറയുന്നു. ഞാന്‍ അവതരിപ്പിക്കുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് എന്റെ ഭാര്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു ,കാരണം . അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു. ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് അവള്‍ക്ക് പന്ത്രണ്ടും എനിക്ക് പതിനേഴ് വയസും ഉള്ളപ്പോഴാണ്. അവള്‍ക്ക് പതിനഞ്ച് വയസ് ആയപ്പോഴെക്കും അത് പ്രണയമായി. അപ്പോള്‍ എനിക്ക് ഇരുപതായി.
എന്റെ സഹോദര ഭാര്യയുടെ അനിയത്തിയായിരുന്നു അവര്‍. പന്ത്രണ്ട് വയസുള്ളപ്പോള്‍ മുതല്‍ ഞാനെന്താണെന്ന് വ്യക്തമായി അവള്‍ക്ക് അറിയാം. കൂടെയുള്ള ചില ആളുകള്‍ കുടുംബം നന്നാവാന്‍ വേണ്ടി അയാളെ എങ്ങനെയാണ് സഹിക്കുന്നതെന്ന് ചോദിക്കും. . പക്ഷേ അതൊക്കെ ആ സെന്‍സില്‍ എടുക്കാന്‍ എന്റെ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തരം വേഷങ്ങള്‍ കൊണ്ട് തനിക്ക് എന്ന് പ്രയാസം വരുന്നോ അന്ന് ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഞാന്‍ നിര്‍ത്തുമെന്ന് ഒരു വാക്ക് കൊടുത്തിരുന്നു. പക്ഷേ അത് കുഴപ്പമില്ലെന്നാണ് അവള്‍ പറഞ്ഞത്. അവസാന കാലം വരെ ഇങ്ങനെ ചെയ്യരുതെന്ന് അവള്‍ പറഞ്ഞിട്ടില്ല.