അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമാലോകത് എത്തിയ നടത്തിയാണ് ശ്വേത മേനോൻ.മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേതയുടെ അരങ്ങേറ്റം.മോഡലിൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയത്.എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുവാനുള്ള കഴിവ് താരത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാസ്യമായാലും നെഗറ്റീവ് റോളുകളായാലും ചെയ്തവരുന്നു.വിവാഹശേഷം ഭർത്താവും മകളുമൊത്ത് നല്ല രീതിയിൽ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് നടി. എന്നാൽ ഇപ്പോൾ ഇത മോഹൻലാലിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത് .

മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ഏകദേശം എല്ലാ നടിമാർക്കും നൂറുനാവാണ്.  കാരണം അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിനുള്ള കാരണവും. ഒരു സ്ത്രീ പുരുഷനിൽ നിന്നും ഏറെ ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവും ആണെന്നും അത് മോഹൻലാലിൽ നിന്നും വേണ്ടുവോളം ലഭിക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു.  എന്നാൽ തനിക്ക്ഒരു വലിപ്പ ചെറുപ്പങ്ങളും ഇല്ലാതെ 100  പേരുണ്ടെങ്കിൽ അവരെയെല്ലാം കെയർ ചെയ്യാൻ മോഹൻലാലിന് അറിയാമെന്നും നമുക്കും അങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുമെങ്കിലും  അത് നടക്കില്ലെന്നും നടി പറഞ്ഞു.ഷൂട്ടിംഗ് സെറ്റിൽ ചിലപ്പോഴൊക്കെ മോഹൻലാൽ കുക്കിങ്ങിനായി ഇറങ്ങുമെന്നും പലതരം ആഹാരം ഉണ്ടാക്കി തരുമെന്നും അതൊക്കെ സംവിധായകൻ ഉൾപ്പെടെയുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുമെന്നും ശ്വേത പറഞ്ഞു.