കേരളത്തിൽ സ്ത്രീധന പീഡനങ്ങളും ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും ഇതിനെതിരെ യുള്ള ക്യാമ്പയിനുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്. കൂടുതൽ പേർ തങ്ങൾ അനുഭവിച്ച പീഡനങ്ങളും അതിജീവിച്ച സാഹചര്യങ്ങളും തുറന്നു പറയുകയാണ് സോഷ്യൽ മീഡിയകളിലൂടെ . ആത്മഹത്യ അല്ല ഈ വിഷയത്തിലെ അന്തിമ വാക്ക് എന്ന് ഓർമ്മിപ്പിക്കുകയാണ് ഇവർ .

നടി ശ്വേതാ മേനോൻ നാല് വർഷം മുമ്പ് തന്റെ വിവാഹജീവത്തിലെ പീഡനങ്ങളെങ്ങളെ ക്കുറിച്ച് സംസാരിച്ചതിന്റെ വാർത്തകൾ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകര്‍ന്നെന്ന് ശ്വേത പറയുന്നു. ബോബിയെന്ന ആളെയാണ് ശ്വേത ആദ്യം വിവാഹം കഴിച്ചത്. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി ശ്വേതയുടെ കൂടെയുണ്ടായിരുന്നു. എന്നിട്ട് മറ്റെവിടേക്കോ പോയി.

നാലഞ്ചുമാസം കഴിയുമ്പോള്‍ വീണ്ടും തിരിച്ചുവരും. ഏഴ് വര്‍ഷം പ്രേമിച്ചാണ് ബോബിയും ശ്വേതയും വിവാഹിതരായത്. എന്നിട്ടും ബോബി കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞിട്ടുള്ളത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍! വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു. അച്ഛന്‍ ഒച്ചയുയര്‍ത്തി, ‘ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ (വിവാഹസമയത്ത്) എന്തും ചെയ്യാമായിരുന്നു. അവന്‍ ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.’ ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്! അച്ഛന്‍ പറഞ്ഞു, ‘നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.’ അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോള്‍, അച്ഛനായിരുന്നു ശരി,’ ശ്വേത പറഞ്ഞു.