മലയാളത്തിലെമുൻ നിര നായികമാരിൽ ഒരാളാണ് ശ്വേതാ മേനോൻ. താരത്തിനെ സംബന്ധിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ പ്രചരിക്കാറുണ്ട്. തന്റെ ഈ വാർത്തകൾക്ക് മറുപടിയും താഴെ കമെന്റ് ബോക്സിൽ കൊടുക്കാറുമുണ്ട്. ഇപ്പോൾ താരം തന്റെ പുതിയ വിശേഷം ആരാധകർക്ക് വേണ്ടി പങ്കു വെക്കുകയാണ്. അമ്മ താര സംഘടനയിലെ ആദ്യ വനിത വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചിരിക്കുകയാണ് ശ്വേത മേനോന്‍. ആ സന്തോഷത്തെ കുറിച്ച് കൗമുദിയിൽ നൽകിയ അഭിമുഖത്തിൽ പറയുകയാണ്. തന്റെ കുടുമ്ബത്തിൽ നിന്നും ഒരു അഗീകാരം തനിക്കു ലഭിച്ചതും ഇതിനാണ്. ശ്വേതാ മേനോൻ വിവാഹ മോചിതയാകുന്നു എന്നുള്ള വാർത്തകൾ ഇപ്പോൾ പ്രചരിക്കാൻ ഉള്ളത്. ഇതിനെ കുറിച്ച് നടിയോട് ചോദിച്ചപ്പോൾ ആറുമാസത്തിൽ ഒരിക്കൽ എനിക്ക് സോഷ്യൽ മീഡിയ ഡിവോഴ്സ് തരാറുണ്ട് എന്നാണ് പറഞ്ഞത്.

ഒരുപാട് എനിക്ക് നല്ല തിരക്കുള്ളതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്ന് ശ്വേതാ മേനോൻ പറയുന്നു. ഇങ്ങനെ കേള്‍ക്കുന്നത് എനിക്കും ഇഷ്ടമാണ്. എന്തും കേള്‍ക്കുന്നത് വാര്‍ത്തയാവുന്ന ഒരു മേഖലയില്‍ ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.ഇങ്ങേനെ എനോട് എല്ലവരും ചോദിക്കാറുണ്ട് എന്നാൽ ഞാൻ മറുപടി ഒന്നും പറയാറില്ല. എന്നെ എല്ലവരും തിരിച്ചറിയുന്നതും, ഞാൻ ഒരു സെലിബ്രറ്റി ആണെന്നും എനിക്ക് അറിയാം. ഈ ജോലിയിൽ എനിക്കിതു കേൾക്കേണ്ടി വരും അത് എനിക്കറിയാം എന്നാണ് താരം പറയുന്നത്.

ശ്വേതാ മേനോൻ സോഷ്യൽ മീഡിയിൽ സജ്ജീവം ആണെങ്കിലും ഭർത്താവുംശ്രീവത്സന്‍ മേനോനും മകള്‍ സബൈനയും സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അതിനെ താരം പറയുന്നത് തന്റെ ഭർത്താവ് സോഷ്യൽ മീഡിയിൽ നിന്നും അകലം പാലിക്കുകയാണ്. ഞങ്ങൾ തമ്മിലുള്ള പോസ്റ്റുകൾ ഒന്നും ഇടാറില്ല. മകൾ ഒരു നല്ല സാധരണ ജീവിതം നയിക്കട്ടെ. എന്നാണ് ശ്വേത മേനോൻ പറയുന്നത്. താരത്തിന്റെ ലാസ്റ്റ് ഇറങ്ങിയ സിനിമ ബ്ലാക്ക് കോഫി ആണ്.