മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലെ ഹരിതയെന്നാണ് പ്രേക്ഷകര്‍ ഇപ്പോഴും സ്വാതിയെ വിളിക്കുന്നത്. ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുന്‍ നിര താരങ്ങള്‍ക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.ക്യാമറ മാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം പരമ്പരയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയല്‍ സെറ്റില്‍ വച്ചാണ് പരസ്പരം അറിയുന്നതും പ്രണയമാകുന്നതും.
സ്വാതിയുടെ വാക്കുകള്‍-
പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ എല്ലാവരും പ്രശ്‌നമുണ്ടാക്കി. വീട്ടുകാരറിഞ്ഞതിന് ശേഷമാണ് സീരിയലില്‍ ഉള്ളവര്‍ പോലും പ്രണയം അറിയുന്നത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛന്‍ വീണ്ടും ഭ്രമണത്തില്‍ അഭിനയിക്കാന്‍ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്‌നമുണ്ടായിട്ടും ഞങ്ങളുടെ സ്‌നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു. ജീവിക്കുന്നെങ്കില്‍ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.
പ്രണയം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗണ്‍ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.അങ്ങനെയാണ് ലളിതമായി വിവാഹം നടത്തിയത്.
