ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രീയങ്കരിയാണ് സ്വാസിക. മാഞ്ചസ്റ്ററിൽ നിന്നുള്ള രസകരമായുള്ള ഒരു വീഡിയോ ചെയ്തിരിക്കുകയാണ് സ്വാസിക. “ഹരേ കൃഷ്ണ ഹരേ രാം” എന്ന പട്ടു പാട് ഡാൻസ് ചെയ്യുകയാണ് സ്വാസിക . ഒറ്റയ്ക്കല്ല കൂടെ നടി ലക്ഷ്മിപ്രിയയും. നടിയും അവതാരകയുമായ ആര്യയും അസിഎസ്ഇ നെടുമങ്ങാടും വിഡിയോയിൽ ഒപ്പമുണ്ട്.പാട്ടിനൊപ്പം ഇവർക്കൊപ്പം ചുവടു വെയ്ക്കുന്ന വിദേശികളാണ് വീഡിയോയുടെ ഹൈലൈറ് . എന്ത് കൊണ്ട് മാഞ്ചസ്റ്ററിൽ ഇന്ത്യൻ സംഗീതം പാടില്ല എന്ന ക്യാപ്ഷനോടെയാണ് സ്വാസിക വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

ലക്ഷ്മിപ്രിയ, അസീസ് നെടുമങങാട് ആര്യ എന്നിവർക്കൊപ്പം മാഞ്ചസ്റ്ററിൽ പ്രോഗ്രാം അവതരിപ്പിക്കാനായി എത്തിയതാണ് . വാസന്തി എന്ന ചിത്രത്തിലൂട മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിലെ അവാർഡും സ്വന്തമാക്കിയിരുന്നു. ചതുരമാണ് സ്വാസികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് സ്ക്രീനിനു മുന്നിലെത്തിയത്. സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണു. സിനിമയ്ക്കൊപ്പം സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് സ്വാസിക.