തെന്നിന്ധ്യൻ  സിനിമകളിൽ നിരവധി കയ്യടികൾ വാങ്ങിച്ച നടിയാണ് സാമന്ത. യെശോദ ആണ് താരത്തിന്റെ ഇനിയും റിലീസ് ആകാനുള്ള ചിത്രം. വാടക ഗർഭം ധരിക്കുന്ന ഒരു പെൺകുട്ടി ആയിട്ടാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു ഗർഭധാരണ റാക്കറ്റ് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയം പറയുന്നതും. തമിഴ്നാട്ടിൽ വാടക ​ഗർഭധാരണം വലിയ ചർച്ച ആയിരിക്കെ ആണ് സിനിമ റിലീസ് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. നടി നയൻതാര വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
ഇതിനിടയിൽ  യശോദ എന്ന ചിത്രം എത്തിയതും എന്നാൽ ഇതിനെ കുറിച്ച് സാമന്ത പറയുന്നത്, ഈ വിവാദങ്ങളുമായി  ചിത്രത്തിന് ഒരു ബന്ധമില്ലെന്നു. വാടക ​ഗർഭ ധാരണത്തെ പറ്റി തനിക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായം ഇല്ലെന്ന് സമാന്ത പറയുന്നു. ആളുകൾ സന്തോഷത്തോടെ ഇരിക്കാൻ അർഹരാണ്, ഇത് അവരെ സന്തോഷിപ്പിക്കുമെങ്കിൽ അവരത് ചെയ്യട്ടെ, ഈ വിഷയം ചൂടുള്ള ചർച്ച ആയതിനാൽ ചെയ്ത സിനിമ അല്ല യശോദ. ഞാൻ അങ്ങനെ ഒരാളല്ല. ഇത് വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്
വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് നയൻതാരയും വിഘ്നേശ് ശിവനും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുട്ടികൾ ജനിച്ചതെന്ന് വ്യക്തമായതോടെ വിഷയം വൻ ചർച്ചയായി.ഇതിന്റെ പേരിൽ ചില നിയമസാദ്യതകൾ താരം കാട്ടുകയും ചെയ്യ്തിരുന്നു, ഇരുവരും യാതൊരു നിയമലംഘനവുമല്ല നടത്തിയെന്നും പറയുന്നുണ്ട്.