Connect with us

സിനിമ വാർത്തകൾ

റോബിൻ നൽകിയ സർപ്രൈസ്  കണ്ടു ആരാധകർ കണ്ണ് തള്ളി!!

Published

on

ബിഗ് ബോസ് സീസൺ 4  ലെ കൂടുതൽ ആരാധക പിന്തുണ  ലഭിച്ച മല്സരാര്ഥിയായിരുന്നു റോബിൻ രാധകൃഷ്‌ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയതിനു ശേഷവും ഇതേ പിന്തുണ ഇപ്പോളും ലഭിക്കുന്നതിൽ കുറവില്ല. റോബിൻ ഇപ്പോളും തിരക്കിലാണ്, പുതിയ സിനിമകളുടെ കമ്മിറ്റ്മെന്റുകളും, അഭിമുഖങ്ങളും, ഉത്ഘാടനങ്ങളും അങ്ങനെ തുടർന്ന് പോകുന്നു റോബിന്റെ തിരക്കുകൾ. കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് ഉണ്ടെന്നു താരം പറഞ്ഞിരുന്നു. ഇപ്പോൾ ആ സർപ്രൈസിനെ കുറിച്ച് പങ്കു വെക്കുകയാണ് റോബിൻ.

താൻ ഒരു സർപ്രൈസ് നല്കാൻ കോഴിക്കോട്ട് എത്തുന്നു എന്നുപറഞ്ഞിരുന്നു,  പുതിയ സിനിമയുടെ തുടക്കത്തിനാണോ എന്ന് ആരാധകർ മുൻപ് ചോദിക്കുകയും  ചെയ്യ്തിരുന്നു, എന്തായലും ആരാധകർ കാത്തിരുന്നു സർപ്രൈസ് കോഴിക്കോട് ഗലേറിയ മാളിൽ വെച്ച്  പൊട്ടിച്ചിരിക്കുകയാണ്, ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉണ്ണിമുകുന്തന്റെ ചിത്രത്തിൽ  റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഈ ചടങ്ങിന്  നിരവധി  ആളുകളാണ് തടിച്ചു കൂടിയത്. ഒരു പക്ഷെ ഇത്രയും സ്വീകാര്യത നടൻ ഉണ്ണിമുകുന്തനെ പോലും ലഭിച്ചിരുന്നില്ല. ഈ ചടങ്ങിൽ ഗോകുലം ഗോപാലൻ പറഞ്ഞു റോബിൻ തന്റെ ഒരു മകനെ പോലെ ആണെന്നു.

റോബിൻ എന്റെ ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടറായി ജോലി നോക്കിയിരുന്നത് അവിടെ നിന്നുമാണ് റോബിൻ ബിഗ് ബോസ് ഷോയിൽ എത്തിയത്. ആ ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം ഇത്രയും ജനപിന്തുണ ലഭിച്ച കലാകാരനെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നു തോന്നിഎന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അതുപോലെ റോബിൻ പറയുന്നു തന്നെ വെറുക്കുന്ന കുറച്ചു ആളുകൾ ഇപ്പോളും ഉണ്ട് അവരോടു എനിക്ക് പറയാനുള്ളത് അവരെ എന്തുകാണിച്ചാലും എനിക്ക് ഒരു ചുക്കുമില്ല റോബിൻ പറയുന്നു.

Advertisement

സിനിമ വാർത്തകൾ

മലേഷ്യയിൽ എത്തി ഭാഷ അറിയാതെ ബുദ്ധിമുട്ടി വിധുപ്രതാപും രഞ്ജിനി ജോസും !!!

Published

on

ഗായകരുടെ ഇടയിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച്  വിധു   പ്രതാപും റിമി ടോമിയും സിത്താരയും രഞ്ജിനി ജോസും എല്ലാവരും അടങ്ങുന്ന ആ സൗഹൃദത്തെ പറ്റി  മലയാളികൾക്ക് നന്നായി അറിയാം.  മഴവിൽ മനോരമ യിൽ നടക്കുന്ന റിയാലിറ്റി ഷോ യിൽ ജഡ്‌ജസായി വിധുവും റിമിയും ചേർന്നു പറയുന്ന കൗണ്ടറുകളുടെ ഷോർട്സുകൾ എല്ലാം തന്നെ യൂട്യൂബിൽ ഹിറ്റാണ്.

ഇപ്പോൾ ഒരു പരിപാടിക്കായി മലേഷ്യയിൽ എത്തിയ വിധുവും  രഞ്ജിനിയും ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മലേഷ്യയിലുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്യുകയാണ് വിധു പ്രതാപും രഞ്ജിനി ജോസും. എന്നാൽ ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഫുഡ് ഓർഡർ ചെയ്യാനും അതിന്റെ അളവ് പറയാനും രണ്ട്  പേരും നന്നായിട്ട് പ്രയാസപ്പെടുന്നുണ്ട്. അല്ലെങ്കിലും അന്യ ദേശങ്ങളിൽ പോയാൽ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. കൂടെ ആരെങ്കിലും കൂടി ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലേ??

അറിഞ്ഞൂടാ’ന്ന് ഈ മറുതയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കെടാ! എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഈ  ഒരു വീഡിയോ വിധുപ്രതാപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ദീപ്തി വിധു പ്രതാപ് തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending