മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ സജീവം ആകുന്നത്. ഒരു അഭിനേതാവ് മാത്രമല്ല വീണ നല്ലൊരു നർത്തകിയും കൂടിയാണ്. കൂടതെ ബിഗ് ബോസ് സീസണിന്റെ രണ്ടാം ഭാഗത്തിലും താരം പങ്കെടുത്തിരുന്നു. സിനിമ ചിത്രീകരണത്തിന് ഇടക്ക് പരിക്ക് പറ്റിയ താരത്തിന്റെ ശസ്ത്രക്രിയ പൂർത്തിയയായി കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ പറഞ്ഞു.

എനിക്ക് പറ്റിയ അപകടം അറിഞ്ഞു നിരവധി പേരെ നേരിട്ടും അല്ലാതയും തിരക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യ്തത് അറിയാൻ സാധിച്ചു.എന്റെ സർജറി നല്ല രീതിയിൽ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.വീണ നായര്‍ പറഞ്ഞു.

ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍.വെള്ളരിക്ക പട്ടണം, എം ഐ 12 ,തേര് എന്നിവയാണ് വീണയുടെ റിലീസ് ആകാനുള്ള പുതിയ പ്രൊജെക്ടുകൾ.