കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം നടൻ ബാല തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചു സോഷ്യൽ മീഡിയിൽ. ഭാര്യ എലിസബത്തിനെ ചേർത്തുപിടിച്ചു കൊണ്ട് താരം പറയുന്നത് ഞാൻ അല്പം വൈകി എങ്കിലും ഈസ്റ്റർ ആശംസകൾ എന്നാണ്. ഇപ്പോൾ ബാലയുടെ മുഖത്ത് കാണുന്ന സന്തോഷം അതിജീവനത്തിന്റെ പ്രാർത്ഥനയുടയും ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടന്റ കരൾ ശസ്ത്രക്രിയ പരിപൂർണമായി വിജയിച്ചിരുന്നു. എങ്കിലും ഒരുമാസത്തോളം താൻ ആശുപതിയിൽ തുടരും. താരത്തിന്റെ ശസ്ത്രക്രിയ പൂർണമായി വിജയിക്കാൻ നിരവധി ആരാധകർ ആയിരുന്നു പ്രാർത്ഥനകൾ നടത്തിയത്. ഈ ശസ്ത്രക്രിയക്ക് മുൻപ് ഇരുവരും രണ്ടാം വിവാഹ വാർഷികം ഹോസ്പിറ്റലിൽ വെച്ച് കേക്ക് കട്ട് ചെയ്യ്തു ആഘോഷിച്ചിരുന്നു.

ഗുരുതരമായ കരൾ രോഗത്തെ തുടർന്നാണ് താരത്തെ ഹോസ്പിറ്റലിൽ എത്തിച്ചത്, നിരവധി ആളുകൾ ആണ് താരത്തിന് കരൾ പകുത്തു നല്കാൻ എത്തിയത് അതിലെ ഒരു ദാതാവിനെ ആണ് കണ്ടെത്തി ഇപ്പോൾ കരൾ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്, സിനിമ പ്രേഷകരും, തന്നോടപ്പം പ്രവർത്തിച്ച സഹപ്രവര്തകരും ഇപ്പോൾ താരത്തിന്റെ തിരിച്ചു വരവിനെ സന്തോഷ പൂർവം സ്വീകരിക്കുകയാണ്.