അഭിനയത്തിന് പുറമെ രാഷ്ട്രീയം കൊണ്ടും തന്റെ നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. പലപ്പോഴും വിവാദങ്ങൾ നിറങ്ങ അപര വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ ആണ് രാഷ്ട്രീയ പ്രവേശത്തിനു പിന്നാലെ സുരേഷ് ഗോപി ഉയർത്താറുള്ളത്. തനിക്ക്അ ടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു സുരേഷ് ഗോപി പറഞ്ഞു. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബദ്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരം തൻറെ ആഗ്രഹം പ്രകടിപ്പിച്ചത്. തൻറെ കയ്യിലുള്ള മോതിരം മകളുടെ കൈയിൽ നിന്ന് അടിച്ചു മാറ്റിയതാണെന്നും കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറയുന്നു. ശെരി ഇത് വരെ കറക്ടാണ് . സുരേഷ് ഗോപിക്ക് മകലോഡും മറ്റു പെണ്കുട്ടികളോടുമൊക്കെ സ്നേഹമുണ്ട്. താരത്തിന്റെ പല പ്രവർത്തികളിൽ നിന്നും അത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത് ഒന്ന് നോക്കാം . അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി തന്ത്രി കുടുംബത്തിൽ ജനിച്ച് ശബരിമല അയ്യപ്പനെ പോയി കെട്ടിപ്പിടിക്കണമെന്നും ഉമ്മ വെയ്ക്കണമെന്നു സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെത്തിയ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. കാരണം ബ്രാഹ്മണൻ അല്ലാതെ ജനിച്ചാൽ അയ്യപ്പനെ തൊടാൻ കഴിയില്ല എന്ന് സുരേഷ് ഗോപിക്ക് അറിയാം. ജാതി വിവേചനം എന്ന് പറയുന്നത് ഇതിനെയാണ്. അതല്ല ഭക്തി ആയിരുന്നു സുരേഷ് ഗോപിയുടെ ലക്ഷ്യമെങ്കിൽ സുരേഷ്ഗോപിക്ക് അയ്യപ്പനെ കെട്ടിപ്പിടിക്കാമായിരുന്നു അതിനു ബിറ്റഹ്മാനായി ജനിക്കണം എന്ന് പറയേണ്ട കാര്യമില്ലായിരുന്നു. വൈകാരികമായി സംസാരിക്കുമ്പോഴൊക്കെയും സുരേഷ് ഗോപിയുടെ ഉള്ളിലുള്ളത് ഇങ്ങനെ പുറത്തു വന്നിട്ടുണ്ട്. “ഞാൻ വെറും നയരല്ല; ചെവിയിൽ പൂടയുള്ള നായരാണ്”, “അടുത്ത ജന്മത്തിൽ ഞാൻ ബ്രഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നു” “പൂണൂൽ ധരിക്കുന്ന മനുഷ്യരെ ദൈവമായി കാണണം” എന്നൊക്കെ പബ്ലിക്കായി നേരത്തെയും പറഞ്ഞിട്ടുണ്ട്കൂ സുരേഷ്ടാ ഗോപി.മാത്രമല്ല ഒരു Radio പ്രോഗ്രാമിൽ ബീഫ് കഴിച്ച കാര്യം പറഞ്ഞിട്ട് വർഷങ്ങൾക്ക് ശേഷം “ഞങ്ങൾ ആ സാധനം കഴിക്കാറുമില്ല; വീട്ടിലോട്ട് കയറ്റാറുമില്ല.” എന്ന് കള്ളം പറഞ്ഞതും ശ്രദ്ധേയമാണ്. മാത്രമല്ല അവിശ്വാസികളോട് സ്നേഹമില്ല എന്ന് മാത്രമല്ല, അവർ മുടിഞ്ഞുപോകാൻ ശ്രീകോവിലിന്റെ നടയിൽ ചെന്നുനിന്ന് പ്രാർത്ഥിക്കും എന്നും അദ്ദേഹം പറയുന്നുണ്ട്.
പോറാത്തതിന് നിങ്ങളും അങ്ങനെ ചെയ്യണം എന്നദ്ദേഹം വിശ്വാസികളെ ഉപദേശിക്കുന്നുമുണ്ട്. അല്ലെങ്കിലും സുരേഷ് ഗോപി പിന്തുടരുന്ന രാഷ്ട്രീയം പേറുന്നവരിൽ ആരെങ്കിലും മനുഷ്യർ സന്തോഷത്തിലും, സഹോദര്യത്തിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുടോ എന്നാണ് ഉയരുന്ന ചോദ്യം . ഗരുഡൻ സിനിമയുടെ തന്നെ പ്രൊമോഷനിടെ ദിലീപിനെ അനുകൂലിച്ചു കൊണ്ട്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. നീരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്ന് എന്നാണ് അന്ന് സുരേഷ് ഗോപിപറഞ്ഞത് . കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് 90 ദിവസം ജയിലില്‍ കിടന്ന സംഭവത്തിലാണ് സുരേഷ് ഗോപിയുടെ ഈ പരാമര്‍ശമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചർച്ച.പ്രസ് മീറ്റിനിടെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ 90 ദിവസമൊക്കെ ജയിലില്‍ അടച്ചെന്നും അന്തിച്ചര്‍ച്ചകളില്‍ വര്‍ഷളോളം അയാളെ ജീവനോടെ പോസ്റ്റുമോര്‍ട്ടം ചെയ്‌തെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
അയ്യപ്പനെ കെട്ടിപിടിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് പെണ്ണാകണം; സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ
Posted on 10/24/2023
By Webdesk
Published in സിനിമ വാർത്തകൾ