സിനിമ വാർത്തകൾ
എന്റെ പ്രണയമേ, നീ തന്നെയാണ് ഏറ്റവും വല്യ സമ്മാനം, പ്രിയതമയ്ക്കു ആശംസയുമായി സുരേഷ്ഗോപി

‘എന്റെ പ്രണയമേ, എന്റെ ഹൃദയത്തിന്റെ സ്പന്ദനവും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും നീയാണ്, ജന്മദിനാശംസകൾ രാധികേ’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് മലയാളത്തിന്റെ സൂപർ സ്റ്റാർ സുരേഷ് ഗോപി കുറിച്ചതിങ്ങനെ . ഒപ്പം ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോയും പ്രേക്ഷകരുടെ ഇടയിൽ ൈവറലാണ്. മകൻ ഗോകുൽ സുരേഷിനെയും വിഡിയോയിൽ കാണാം
View this post on Instagram
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക നായരാണ്. നടൻ ഗോകുല്‍ സുരേഷ് ഉള്‍പ്പടെ അഞ്ച് മക്കളാണ് സുരേഷ് ഗോപി- രാധിക ദമ്പതിമാര്‍ക്ക്. കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്തമകനായാണ് 1959 ജൂൺ 26-ന് സുരേഷ് ഗോപി ജനിച്ചത്. രാഷ്ട്രീയത്തിലും സജീവമാണ് ഇപ്പോള്‍ സുരേഷ് ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. 2016 ഏപ്രിൽ 27 ന് ആണ് സുരേഷ് ഗോപി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഈയിടക്ക് നിയമസഭ ഇലക്ഷനിൽ നിന്ന് മത്സരിച്ചു പരാജയപ്പെട്ടിരുന്നു തരാം.
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ