മലയാളസിനിമയുടെ പ്രേക്ഷക പ്രിയങ്കരനായ നടൻ ആണ് സുരേഷ് ഗോപി. അദ്ദേഹം ഇപ്പോൾ പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഒറ്റക്കൊമ്പൻ എന്ന സിനിമയിൽ നിന്നുള്ള അഡ്വാൻസ് ലഭിച്ചപ്പോഴാണ് അദ്ദേഹം രണ്ടു ലക്ഷത്തിന്റെ ചെക്ക് മാ സംഘടനയ്ക്ക് നൽകിയത്.സുരേഷ് ഗോപി നായകനായ പുതിയ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’


ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് മാത്യു തോമസ് ആണ്. ഷിബിന്‍ തോമസാണ് കഥയും തിരക്കഥയും. നിര്‍മാണം ടോമിച്ചന്‍ മുളകുപാടം. നേരത്തേയും സിനിമയുടെ അഡ്വന്‍സ് തുക ലഭിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു.


മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പ്രോഗ്രംമിൽ വെച്ചാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത് വാര്ധക്യത്തിലാണ് നല്ല കാലം വരുന്നതേ , എനിക്കും അങ്ങനെ തന്നെ ,സമ്പാദിക്കുന്ന കാശിൽ നിന്നും അങ്ങോട്ട് ക്യാഷ് തരാമെന്നു പറയുന്നത് വളരെ കുറച്ചിലുമുണ്ട് പക്ഷേ ഞാന്‍ വാക്ക് തരുന്നു ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.