നീണ്ട ഇടവേളക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് കാവൽ .ഈ ചിത്രവിജയകരമായി പ്രദർശനം തുടരുകയാണ് .ഈ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത് .തൊണ്ണൂറുകളിലെ സുരേഷ് ഗോപിയെ ആണ് വീണ്ടും തീയിട്ടറുകളിൽ എത്തിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ നിതിൻ പണിക്കർ .ചിത്രത്തിൽ ഒരു ഡയലോഗും കൂടി ഉള്പെടുത്താം ആയിരുന്നു എന്നും ആ ഡയലോഗ് ഉണ്ടായിരുന്നെങ്കിൽ ചിത്ര നൂറു കോടി ക്ലബ്ബിൽ എത്തുമായിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു .

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി ഇങ്ങെനെ പറഞ്ഞത്

‘സിനിമയിൽ ഒന്ന് രണ്ടിടത്തെങ്കിലും എന്റെ സ്ഥിരം ഡയലോഗുകൾ വേണമായിരുന്നെന്ന രീതിയിലുള്ള ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. അവസാനരംഗത്ത് ഒരു ഡയലോഗ് ഞാൻ അച്ചുവിനോട് പറഞ്ഞു. നിന്റെയീ ചങ്കു കൂട് ഉണ്ടല്ലോ വാരിയെല്ല് പൊടിച്ച് മെറ്റലിലിട്ട് കലർത്തി കളയും ഞാൻ. പന്ന….മോനേ.. ഇതു കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു 100 കോടി ക്ലബിൽ കേറുമായിരുന്നോ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.’ – സുരേഷ് ഗോപി പറഞ്ഞു.