മലയളത്തിന്റെ  സ്വന്ത൦ നടനായ സുരേഷ്‌ഗോപിയെ   വെച്ച് തന്നെ ഈ  സിനിമ ചെയ്യണം എന്നാണ് തന്റെ  ആഗ്രഹം അതിനു വേണ്ടി താരത്തെ കാണാൻ ചെന്നപ്പോളുണ്ടായ  അനുഭവം പങ്കുവെച്ചു   നിർമാതാവും, സംവിധായകനുമായ സമദ് മങ്കട . താനും  കൊച്ചിൻ ഹനീഫയും കൂടി   അദ്ദേഹത്തെ കാണാൻ പോയി. ഹനീഫിക്ക എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുത്തിട്ടു പറഞ്ഞു ഒരു പുതിയ പ്രൊജെക്ടുമായി  സമദ് എത്തിയതാണ് ആ ചിത്രത്തിൽ സുരേഷ് തന്നെ അഭിനയിക്കണം . എന്നാൽ താൻ കഥ പറഞ്ഞതിന് ശേഷം ഉടൻ സുരേഷേട്ടൻ എണീറ്റ് പോയി ഞാൻ ആകെ  വിഷമത്തിൽ ആയി.

എന്താണ് പ്രശ്‌നം എന്ന്  തനിക്കു മനസിലായതുമില്ല ആകെ വിഷമത്തിൽ ആകുകയും ചെയ്യ്തു, എന്നാൽ അദ്ദേഹത്തിന്റെ വലിയ മനസ് പിന്നീടാണ് മനസിലായതു,അദ്ദേഹം കഥ  കേട്ടിടുത്തൂന്നു എഴുന്നേറ്റു  പോകാൻ കാരണം അന്ന് റമദാൻ മാസം ആയതുകൊണ്ട്  എനിക്കു നോയമ്പ് ആണ്  അതുകൊണ്ടു  തങ്ങൾക്ക്ക ഴിക്കാൻ വേണ്ടിയുള്ള ഫുഡ് അറേൻജ് ചെയ്യാൻ പോയതായിരുന്നു. എല്ലാം കഴിഞ്ഞും  അദ്ദേഹം ഒരു സസ്പെൻസ് പോലെ ചോദിച്ചു മറ്റ്  കഥാപാത്രങ്ങൾ ആരാണ്.

നവ്യ,ബിജുമേനോൻ, കൊച്ചിൻ ഹനീഫ, ഇദ്രൻസ്,ജയസൂര്യ തുടങ്ങിയവർ അഭിനയിക്കുന്നു എന്നുള്ള വിവരം പറഞ്ഞു, എന്നാൽ അദ്ദേഹം പെട്ടന്ന് പറഞ്ഞു സുകുമാർ  ഇതിന്റെ ക്യാമറ ചെയ്യണം, എങ്കിൽ എല്ലാം ഓക്കേ എന്ന് പറഞ്ഞു കൈ  കൊടുത്തു പിരിഞ്ഞു അങ്ങനെയാണ് കിച്ചാമണി  എം ബി എ  എന്ന ചിത്രം ഉടലെടുത്തത്   ചിത്രം 2007 ൽ ഒരു ഓണത്തിന് റീലിസിനായി എത്തുകയും ചെയ്യ്തു സമദ് മങ്കട പറയുന്നു.