മലയാളത്തിലെ ഹാസ്യ സമ്രാട്ട്  ജഗതിക്ക്   സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഓണം സെപ്ഷ്യൽ ആയി ഓണക്കോടി നൽകി ആദരിച്ചു, തിരുവനന്തപുരത്തു അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് ഓണക്കോടി സമ്മാനമായി നൽകിയത്. കൂടാതെ രമേശ്  പുതിയ മഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‌മയം  എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി. പുസ്തകത്തിലെ ചില പ്രധാന കാര്യങ്ങൾ സുരേഷ് ഗോപി ജഗതിക്ക് പറഞ്ഞുകൊടുകയും ചെയ്യ്തു. അധിക സമയം ജഗതിക്കും, കുടുംബത്തിനൊപ്പവും ചിലവഴിച്ചിട്ടാണ് സുരേഷ് ഗോപി അവിടെ നിന്നും യാത്ര ആയതു.


താരത്തിന് ഓണക്കോടി കൊണ്ട് കൊടുക്കുക മാത്രമല്ല അത് ധരിപ്പിക്കുകയും ചെയ്യ്തിരുന്നു സുരേഷ് ഗോപി, ഇത് നോക്കി കാണുന്ന ജഗതിയെ കാണുമ്പോൾ മലയാളികളുടെ കണ്ണ് നിറഞ്ഞപോകും. ജഗതിയുടെ 60  വർഷ സിനിമ ജീവിതം ആണ് ഇപ്പോൾ കഴിഞ്ഞു പോകുന്നത്. ഒരു വാഹനപകടത്തിനു ശേഷം അദ്ദേഹം സിനിമയിൽ നിന്നും വിട്ടുമാറുകയും എന്നാൽ ഇപ്പോൾ വീണ്ടും  സി ബി ഐ അഞ്ചാം ഭാഗത്തിൽ  ചെറിയ ഒരു അഭിനയം കാഴ്ച വെക്കുകയും ചെയ്യ്തു.


മലയാളത്തിൽ ഒരിക്കലും പകരം വെക്കാനവാത്ത  ഒരു അതുല്യ നടൻ തന്നെയാണ് സുരേഷ് ഗോപ,  ഒരു നല്ല നടൻ മാത്രമല്ല  രാഷ്ട്രീയക്കാരനും, പാവങ്ങളുടെ വേദന അറിയുന്ന നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് സുരേഷ് ഗോപി.  സുരേഷ്‌ഗോപിയുടെ  ഈ സഹപ്രവർത്തകനോടുള്ള സ്നേഹം കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു എന്ന് ആരാധകർ പറയുന്നു.