Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം

ലക്ഷ്യദ്വീപിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച നടൻ പൃഥ്വിരാജിനെതിരെ സോഷ്യൽ മീഢിയയിൽ വിമർശനങ്ങൾ ഉയരുകയാണ്, പൃഥ്വിരാജിനെ മാത്രമല്ല താരത്തിന്റെ കുടുംബത്തിനെ വരെ മോശമായി ചിത്രീകരിക്കുകയാണ് സോഷ്യൽ മീഡിയ ഈ സാഹചര്യത്തിൽ താരത്തിന് സപ്പോർട്ടുമായി എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി, പൃഥ്വിരാജിന്റെ പേര് തന്റെ പോസ്റ്റിൽ പറയാതെയാണ് താരം പൃഥ്വിക്ക് സപ്പോർട്ടുമായി എത്തിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, Please… Please… Please… ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.

Advertisement. Scroll to continue reading.

അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ജയരാജു൦ ,കളിയാട്ടം എന്ന ക്ലാസിക്കൽ ചിത്രത്തിന്റെ നായകനായ സുരേഷ് ഗോപിയും വീണ്ടും ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒടുവിൽ...

സിനിമ വാർത്തകൾ

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന അമ്പലമാണ് തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രം.ശതകോടി ഭക്തജനങ്ങൾ ആണ് അമ്മയ്ക്ക്  പൊങ്കാല അർപ്പിക്കാൻ അമ്മയുടെ തിരുനടയിൽ എത്തുന്നത്.നാനാ ജാതിയിൽ പെട്ടവർ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാറുണ്ട്. പലതാരങ്ങളും തൻ്റെ തിരക്കുകൾ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഒരു കാലത്തു നിറഞ്ഞു നിന്ന താരം  തന്നെയാണ് സുരേഷ് ഗോപി. മലയാളി പ്രേഷകരുടെ എല്ലാം ഹൃദയത്തിൽ ചേക്കേറാൻ അദ്ദേഹത്തിന് കഴിഞ്ഞു ഇന്നും തൻ്റെ ആരാധകരുടെ മനസ്സിൽ ആ ഒരു സ്ഥാനം...

സിനിമ വാർത്തകൾ

മക്കൾ മഹത്മ്യം എന്ന ചിത്രം മുകേഷും, സായ്‌കുമാറും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു എന്നാൽ ഈ ചിത്രത്തിൽ സുരേഷ് ഗോപി അഭിനയിക്കാം എന്ന് പറഞ്ഞുകൊണ്ട് അട്വൻസ്  തുക വാങ്ങിച്ചു കൊണ്ട് അതിൽനിന്നും പിന്മാറി, ...

Advertisement