മലയാളികളുടെ സ്വന്തം നായികയാണ് ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.
ഇപ്പോൾ ജോമോളിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ്ഏറെ ശ്രദ്ധ നേടുന്നത്, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന സുരേഷ് ഗോപി ജോമോളുമായി വളരെ നല്ല അടുപ്പമാണ്. ജോമോളിനെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ,
‘ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലില്കൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാന്‍ ആദ്യമായി ഗൗരിയെ കാണുന്നത്. എനിക്കന്ന് ഗൗരിയെ കാണുമ്പൊൾ വല്ലാത്ത അത്ഭുതം തോന്നുമായിരുന്നു, മറ്റു കുട്ടികളിൽ കാണാത്ത ഒരു മുഖമാണ് ഗൗരിയുടേത്, അതിലുപരി ഗൗരിയുടെ ചിരിയാണ് എനിയ്ക്ക ഒരുപാട് ഇഷ്ടം. എന്റെ ഭാര്യയും ഗൗരിയും തമ്മിൽ നല്ല അടുപ്പം ആണ്, മക്കളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്. എന്റെ കുടുംബത്തിലേക്ക് നുഴഞ്ഞു കയറി വന്ന ഒരു അതിഥിയാണ് ജോമോൾ