ഏവർക്കും  ഹരമായ വെബ് സീരീസുകളിൽ ഒന്നാണ് കരിക്ക്.  മലയാളം സീരീസുകൾ ഇഷ്ടപ്പെടാൻ മലയാളികളെ പഠിപ്പിച്ചതും കരിക്ക് തന്നെ ആവും. ഒട്ടനവധി ആരാധകരാണ് കരിക്ക് ടീമിന് ഉള്ളത്. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലൂടെ തന്നെയാണ് കരിക്ക് വളർന്നുവന്നത്. ഏതാണ്ട് 8 മില്യണിനടുത്ത് സ്ക്രൈബേഴ്‌സ് കരിക്കിന് ഉണ്ട്. ഭൂരിപക്ഷം മലയാളികൾക്ക് സുപരിചിതരാണ് ഇതിലെ അഭിനേതാക്കളും. എന്നാൽ എല്ലാവര്ക്കും  സന്തോഷം ആകുന്ന  ഒരു വാർത്തയാണ്  കരിക്ക്  ഇപ്പോൾ  തരുന്നത്. മറ്റൊന്നുമല്ല  കരിക്കു  ടീമിനൊപ്പം  ഇന്ന്  സുരാജും  ഉണ്ടാക്കും  എന്നുള്ള  വാർത്തയാണ്  വരുന്നത്.

ജോർജ്, ശംഭു, ഷിബു, ലോലൻ തുടങ്ങിയ കഥാപാത്രങ്ങളും പ്രസിദ്ധം.ഒരു പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെയാണ് കരിക്കിലെ ഓരോ എപ്പിസോഡിന് വേണ്ടി മലയാളികൾ കാത്തിരിക്കാറു. കരിക്ക് ടീമിൻറെ പടം താൻ ചെയ്യുന്നുണ്ട്. അതിനോടൊപ്പം തന്നെ വിനീത് ശ്രീനിവാസനൊപ്പം ഒരു ചിത്രം ചെയ്തതും ഹ്യൂമർ ആണ് എന്ന് സുരാജ് പറയുന്നു.സുരാജ്   കേന്ദ്രകഥാപാത്രമായി അഭിനയിച്ച ജനഗണമന എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.