അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞു എന്നത് ആരാധകരെയും സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച ഒരുവർത്തയാണ്.എന്നാൽ ഇപ്പോൾ സുരഭി ലക്ഷ്മി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.ഇതുനോടൊപ്പം മ്മൂക്കയോടൊപ്പം ചെയ്ത ഒരു റീൽ വിഡിയോയും പങ്കുവെച്ചിരുന്നു.സുരഭി ലക്സ്മി തൻ്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്.
“മാണ്ട“ ആ സീനിലെ ടൈമിങ്ങും നിഷ്കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു, “പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്നപഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്,
രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ” കോഴിക്കോട്ൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറയുഞ്ഞു കളിയാക്കി ,ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ..,.. കോഴിക്കോടിന്റെ, ഹാസ്യ സുൽത്താന് സ്നേഹത്തോടെ വിട
