Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൂമാല പരസ്പരം കഴുത്തിൽ അണിഞ്ഞ് സുപ്രിയയും പൃഥ്വിയും, സന്തോഷം പങ്കുവെച്ച് താരങ്ങൾ

പ്രേക്ഷരുടെ പ്രിയതാരകുടുംബമാണ് സുകുമാരന്റേത്, കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്, സുകുമാരനും മല്ലികക്കും പിന്നാലെ മക്കളും സിനിമയിലേക്കെത്തി, കുടുംബത്തിലേക്ക് എത്തിയ മരുമക്കളും സിനിമ മേഖലയിൽ ആണിപ്പോൾ പ്രവർത്തിക്കുന്നത്, ഇപ്പോൾ പേരക്കുട്ടികളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വളരെ മികച്ച ,പ്രതികരണമാണ് ലഭിച്ചത്, മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും ലൂസിഫർ ആയിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും, അതുകൊണ്ട് തന്നെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം മാലിദ്വീപിലെ യാത്രയുടെ ഒരു ഓര്‍മ്മചിത്രം പങ്കു വെച്ചിരിക്കുകയാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ.പൃഥ്വിക്കൊപ്പം മനോഹരമായ പൂക്കൾ കൊണ്ടുള്ള മാല അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കു വെച്ചിരിക്കുന്നത്. ‘ത്രോബാക് ഓൺ എ മണ്ടേ’ എന്ന ക്യാപ്ഷനോടൊപ്പമാണ് സുപ്രിയ ചിത്രം പങ്കു വെച്ചിരിക്കുന്നത്. പതിവ് പോലെ ആരാധകർ എല്ലാം ഈ ചിത്രവും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നതും. സിനിമ തിരക്കുകൾ ഒക്കെ ഒന്ന് തണുത്താൽ പൃഥ്വി കുടുംബത്തോടൊപ്പം യാത്രകൾ പോകാറുണ്ട്. വിദേശ യാത്രകൾ ആണ് കൂടുതലും പോകാറുള്ളത്. കോവിഡ് മൂലമാണ് ഇപ്പോൾ യാത്രകളുടെ എണ്ണം കുറഞ്ഞത്. 2011 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍...

സോഷ്യൽ മീഡിയ

ഹോൾഡ്കു വീഡിയോ  കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഈ  ഓട്ടക്കാരൻ കുട്ടിയുടെ വിഡിയോ. ഓട്ടമത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാനാണ് ഈ  വിഡിയോയിലെ താരം. ഇപ്പോഴിതാ ഈ കുരുന്നിന്...

സിനിമ വാർത്തകൾ

കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും...

സിനിമ വാർത്തകൾ

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ലോസ്ലിയ. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ...

Advertisement