പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവർത്തകയായ സുപ്രിയയും പൃഥ്വിരാജ്ഉം ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്തത്. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയായ സുപ്രിയ, തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു അഭിമുഖ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് വാർത്തകളിൽ ഇടം നേടിയത്.മകൾ അലന്കൃതയെ പ്രസവിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു അവസ്ഥയിലായിരുന്നു എന്നും അമ്മയും കുഞ്ഞും മരിച്ചുപോയേക്കും എന്ന അവസ്ഥയിൽ വരെ എത്തിയിട്ടുണ്ടായിരുന്നു എന്നും അതിനുശേഷം തന്റെ ജീവിതം മുഴുവനായി മാറുകയായിരുന്നു എന്നും സുപ്രിയ തുറന്നുപറയുന്നു.
പ്രസവശേഷം അതുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്നും തനിക്ക് ചുറ്റുമുള്ള ആളുകൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല എന്നും ഇതെന്താണ് ഗർഭകാലം കഴിഞ്ഞിട്ടും ഭയങ്കര ദേഷ്യത്തോടെ താൻ പെരുമാറുന്നതെന്ന് സുപ്രിയ പറഞ്ഞു.