കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷനെത്തിയ നടിമാരെ ലൈംഗികാതിക്രമം കാണിച്ചതിന്റെ പേരിൽ  താരങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യ്തിരുന്നു , താരങ്ങളുടെ ഈ പ്രതികരണത്തിന് നിരവധി സഹതാരങ്ങൾ പിന്തുണച്ചു കൊണ്ട് രംഗത്തു എത്തിയിരുന്നു. ഇപ്പോൾ ആ രീതിയിൽ നടിമാരെ പിന്തുണച്ചു കൊണ്ടെത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. നമ്മളുടെ ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നു എന്ന് പറയുന്നത് തന്നെ ലജ്ജാകരം താരം പറയുന്നു.

ഒരു ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞാൽ അതിന്റെ പ്രൊമോഷന് വേണ്ടി ഇറങ്ങാൻ പാടില്ല എന്ന് പറയാൻ പറ്റില്ല, ഇതിപ്പോൾ കോഴിക്കോട് മാത്രമല്ല സ്ത്രീകൾക്ക് ലോകത്തിന്റെ ഏതു കോണിലും ഭയമില്ലാതെ ഏതു സമയത്തും ഇറങ്ങി നടക്കാൻ കഴിയണം താരം പറയുന്നു. നൂറു ശതമാനം സാക്ഷരതയുള്ള ഈ കൊച്ചു കേരളത്തിലും നമ്മൾ പുറത്തിറങ്ങാൻ പേടിക്കണം എന്ന് പറയുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഇത്രയും അനുഭവ സമ്പത്തായ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആണ് നമ്മൾ താമസിക്കുന്നത് എന്നൊരു ദയിര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.


ശാരീരികമായി കയ്യേറ്റം ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല ശ്വേത പറഞ്ഞു.മ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രമാത്രം തളര്‍ത്തുമെന്ന് അവള്‍ക്കു മാത്രമേ അറിയൂ ഇനിയിപ്പോള്‍ സുരക്ഷ അല്‍പം കുറഞ്ഞാലും പൊതു ജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവും ഇല്ല.