Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

10 മാസത്തിനിടെ അഞ്ച് ഹിറ്റുകൾ; മെഗാ ഹിറ്റായി കണ്ണൂർ സ്‌ക്വാഡ്

മലയാള സിനിമ ഒരു സര്‍പ്രൈസ് ഹിറ്റില്‍ ഇപ്പോള്‍ ആവേശത്തില്‍ നില്‍ക്കുകയാണ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം പ്രേക്ഷക പ്രീതി നേടി ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. എന്നാല്‍ കേരളത്തിലെ  ബോക്‌സോഫീസിന്റെ കാര്യം നോക്കുകയാണെങ്കിൽ  ഇത് അത്ര  നല്ല സമയമല്ല. ഈ വര്‍ഷം മലയാളത്തിൽ  പിറന്നത് വെറും അഞ്ച് ഹിറ്റുകളാണ്.വമ്പന്‍ ഹൈപ്പില്‍ വന്ന പല ചിത്രങ്ങളും ബോക്‌സോഫീസീല്‍ മൂക്കും കുത്തി വീണു. ഓണത്തിന് ഇറങ്ങിയവയില്‍ യുവ സൂപ്പര്‍ താരങ്ങളുടേതായി വന്ന രണ്ട് ചിത്രങ്ങളാണ് പരാജയപ്പെട്ടത്. അതേസമയം ഈ വര്‍ഷം വീണ ചിത്രങ്ങളും, വിജയിച്ച അഞ്ച് ചിത്രങ്ങളും ഏതൊക്കെയാണെന്ന് പരിശോധിക്കാം. മലയാളത്തിലെ വിജയ ചിത്രങ്ങള്‍ മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ വിജയം ടൊവിനോ തോമസ് നായകനായ 2018 ആണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ലോകവ്യാപകമായി 175.50 കോടിയാണ് കളക്ട് ചെയ്തത്. കേരളത്തിലെ പ്രളയത്തെ ആസ്പദമായി എടുത്ത ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. രണ്ടാം സ്ഥാനത്ത് ആര്‍ഡിഎക്‌സാണ്. 84.47 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രോമാഞ്ചം അതുപോലെ 69.93 കോടിയും നേടി. ഇവ മൂന്നും ബ്ലോക്ക്ബസ്റ്ററുകളാണ്. കണ്ണൂര്‍ സ്‌ക്വാഡ് 50  കോടി നേടിയെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രവും  സൂപ്പര്‍ ഹിറ്റാണ്. ഇനിയും കൂടുതല്‍ കളക്ഷന്‍ വരും ദിവസങ്ങളില്‍ ചിത്രം നേടിയേക്കും. ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍, മധുര മനോഹര മോഹം എന്നിവയാണ് ഈ വര്‍ഷത്തെ മറ്റ് ബോസ്‌ഓഫീസ്  ഹിറ്റുകള്‍. സത്യനാഥന്‍ 21.90 കോടിയും, മധുര മനോഹര മോഹം 9.78 കോടിയുമാണ് നേടിയത്. ഇനി കേരളത്തില്‍ മിന്നിച്ച മലയാള ചിത്രങ്ങള്‍ ഏതൊക്കെയെന്നു നോക്കാം .  കേരളത്തില്‍ നിന്ന് 2018 നേടിയത് 89.40 കോടിയാണ്. ഏറ്റവും ഉയര്‍ന്ന കളക്ഷനും ഈ ചിത്രത്തിനു തന്നെയാണ് . ആര്‍ഡിഎക്‌സ് 52.42 കോടി, രോമാഞ്ചം 42.15 കോടി, പൊന്നിയിന്‍ സെല്‍വന്‍ 2 19.15 കോടി, കിംഗ് ഓഫ് കൊത്ത 15.85 കോടി, വോയ്‌സ് ഓഫ് സത്യനാഥന്‍ 15.40 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. ഇനി ഓവര്‍സീസിലെ മാത്രം കണക്ക്  നോക്കിയാൽ   കേരളത്തില്‍ വിജയിച്ച ചിത്രങ്ങള്‍ ഓവര്‍സീസിലും നേട്ടമുണ്ടാക്കിയതാണ് കാണുന്നത്. ഇതിൽ  2018  67.80 കോടിയാണ് ഓവര്‍സീസ് കളക്ഷനായി മാത്രം നേടിയത്. ആര്‍ഡിഎക്‌സ് 28.70 കോടി, രോമാഞ്ചം 23.30 കോടി, കണ്ണൂര്‍ സ്‌ക്വാഡ് 15  കോടി എന്നിങ്ങനെയാണ് മുന്നിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധ്യത കൂടുതലാണ്.

Advertisement. Scroll to continue reading.

കിംഗ് ഓഫ് കൊത്തയ്ക്ക് 36 കോടിയോളം കളക്ഷനുണ്ടെങ്കിലും ചിത്രം പരാജയപ്പെട്ടതാണ്.മലയാള ചിത്രങ്ങളുടെ കാര്യം ഇങ്ങനെ ആണെങ്കിലും  അന്യഭാഷ ചിത്രങ്ങളുടെ തേരേട്ടം ആയിരുന്നു കഴിഞ്ഞ മാസങ്ങളിൽ കണ്ടത്.  വമ്പന്‍ അന്യഭാഷ ചിത്രങ്ങള്‍ക്കായി കേരളം കാത്തിരിക്കുന്നു എന്ന് വ്യക്തമാണ്. ജയിലര്‍ 57.70 കോടിയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. പൊന്നിയന്‍ സെല്‍വന്‍ 2 19.15 കോടി, ജവാന്‍ 13.40 കോടി, പഠാന്‍ 13.16 കോടി, വാരിസ് 13.02 കോടി, ഓപ്പണ്‍ഹെയ്മര്‍ 9.65 കോടി, പോര്‍ തൊഴില്‍ 6.48 കോടി, മിഷന്‍ ഇംപോസിബിള്‍ 5.28 കോടി, മാര്‍ക്ക് ആന്റണി, എന്നിവയാണ് പണം വാരിയ അന്യഭാഷ ചിത്രങ്ങള്‍. എന്തായാലും മലയാളത്തിൽ  ഇറങ്ങിയവയില്‍ ഏറെയും പരാജയപ്പെട്ടതാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ പോലുള്ളവ വമ്പന്‍ പരാജയങ്ങളാണ്. അതേസമയം ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും ശരാശരിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ച ചിത്രമാണ്. 17 കോടിയാണ് ചിത്രം നേടിയത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയെ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക തിയേറ്ററുകളിലും ചിത്രം...

സിനിമ വാർത്തകൾ

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. നിരവധി നവാഗത സംവിധായകര്‍ക്ക് കൈ പിടിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത് ഒരു നവാഗതനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍...

കേരള വാർത്തകൾ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരം​ഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ ഇന്ന്, വ്യത്യസ്തതയാർന്ന വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കയാണ്. വർഷങ്ങളായി മലയാളികൾക്ക് ഒട്ടനവധി മികച്ച...

സിനിമ വാർത്തകൾ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ 2018 ചിത്രം...

Advertisement