കോവിഡ് മഹാമാരിയിൽ വളരെ ഏറെ പ്രതിസന്ധി നേരിടുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആരാധകരുടെ പ്രിയ നടി സണ്ണി ലിയോണും. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യുമായി സഹകരിച്ചാണ് ഡല്‍ഹിയില്‍ സണ്ണി ലിയോൺ ഭക്ഷണം വിതരണം ചെയ്യുക.

Sunny Leone3
നമ്മുടെ സമൂഹം വലിയയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. വളരെ ഏറെ സഹാനുഭൂതിയോടെയും ഐക്യദാര്‍ഢ്യത്തോടെയുമാണ് ഈ ഘട്ടത്തെ നേരിടേണ്ടത്. അത് കൊണ്ട് തന്നെ പെറ്റ ഇന്ത്യയുമായി വീണ്ടും കൈ കോര്‍ക്കുന്നതില്‍ വളരെ സന്തോഷം. ഈ പ്രാവിശ്യം ആയിരക്കണക്കിന് ആവശ്യക്കാര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ സസ്യാഹാരം എത്തിക്കും’ എന്നാണ് സണ്ണി ലിയോണ്‍ പ്രസ്താവനയില്‍ പറയുന്നത്.ചോറ്, കിച്ചഡി, പരിപ്പ്, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വിതരണം ചെയ്യുക.

sunny leone2
എന്നാൽ അതേസമയം, സല്‍മാന്‍ ഖാന്‍, സോനു സൂദ്, ശില്‍പ്പ ഷെട്ടി, ഭൂമി പെട്‌നേക്കര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും കോവിഡ് പ്രതിസന്ധിയില്‍ ആവശ്യക്കാര്‍ക്ക് കൈത്താങ്ങായി എത്തുന്നുണ്ട്.സല്‍മാന്‍ ഖാന്‍ മുന്‍നിര കോവിഡ് പോരാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കൂടാതെ 25000 സിനിമാ പ്രവര്‍ത്തകര്‍ക്ക് സല്‍മാന്‍ സഹായം എത്തിക്കുന്നുണ്ട്. നടി ജാക്വിലിന്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന ചിത്രങ്ങളും വൈറലായിരുന്നു.
