ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിലനിന്നിരുന്ന താരമായിരുന്നു സുനിത. നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നായികയായും സഹോദരിയായും ഒക്കെ ക്യാമറയ്ക്കുമുന്നിൽ തിളങ്ങുകയായിരുന്നു സുനിത. കഥാപാത്രങ്ങളെ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി തന്നെയാണ് താരം ക്യാമറ കണ്ണുകൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രവും വളരെയധികം സിനിമയിൽ പ്രാധാന്യമർഹിക്കുന്നവ തന്നെയായിരുന്നു. ജഗദീഷ്, സിദ്ധിഖ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അക്കാലത്തെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കുവാൻ അവസരം ലഭിച്ച സുനിത 1986 ലാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. സിനിമയിൽ സജീവമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ തന്നെയാണ് താരം വിവാഹിതയായത്.


അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും താരം തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. താരം തന്റെ മൂന്നാം വയസ്സിൽ ആണ് നൃത്ത അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത് എങ്കിലും താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മലയാളചിത്രങ്ങളിൽ തന്നെയാണ്. തമിഴ്, മലയാളം എന്നീ ഭാഷകൾക്ക് പുറമേ തെലുങ്കിലും തൻറെ സാന്നിധ്യം രേഖപ്പെടുത്തുവാൻ സുനിതയ്ക്ക് സാധിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്കാരിയായിരുന്ന സുനിത ഒരിക്കൽപോലും മലയാളിയല്ലെന്ന് തോന്നിക്കാത്ത വിധമാണ് തനിക്ക് ലഭിച്ച ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിട്ടുള്ളത്. അത്രയേറെ തന്മയത്വത്തോടെ കൂടി അഭിനയിക്കുവാൻ സുനിതയ്ക്ക് സാധിച്ചിട്ടുണ്ട്. ബിസിനസ്സുകാരനായ രാജ്മായുള്ള വിവാഹം കഴിഞ്ഞതിൽ പിന്നെ അമേരിക്കയിൽ സ്ഥിരതാമസമാക്കി ഇരിക്കുകയാണ് താരം.


വിവാഹം നടന്നത് 1996ലാണ്. അതിനു ശേഷമാണ് താരം അഭിനയരംഗത്തു നിന്നും ഇടവേള എടുത്തത്. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ പറ്റിയും കുടുംബ ജീവിതത്തെ പറ്റിയും താരം വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിലും സിനിമാ മേഖലയിലും ഒന്നും സുനിത സജീവമല്ലായിരുന്നു. എങ്കിൽ പോലും ഇപ്പോൾ താരത്തിന്റെ വിശേഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിൽ ആയപ്പോൾ അവിടെ നിന്നും വന്ന് അഭിനയിക്കുവാൻ സാധിക്കില്ലെന്ന് എനിക്കും രാജിനും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയ ജീവിതത്തിൽ നിന്നും ഒരു താൽക്കാലിക ഇടവേള എടുക്കുകയായിരുന്നു. നൃത്താഞ്ജലി എന്ന നൃത്തവിദ്യാലയം ആരംഭിച്ചപ്പോൾ തിരക്കുകൾ വർദ്ധിക്കുകയായിരുന്നു. ഓരോ മാസവും രണ്ട് വിദ്യാർത്ഥികളുടെ അരങ്ങേറ്റം എങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ട്.


നാലു മുതൽ 68 വയസ്സ് വരെയുള്ളവർ വിദ്യാർഥികളായി ഉണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഇപ്പോൾ സമയം ചെലവഴിക്കുമ്പോൾ താൻ വളരെയധികം സന്തുഷ്ട ആണെന്നാണ് താരം വ്യക്തമാക്കുന്നത്. ഒരിക്കലും മകനോട് താൻ ഒരു നടിയായിരുന്നു എന്നും സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടില്ല. പക്ഷേ അവൻ അത് അവൻറെ സുഹൃത്തുക്കളിൽ നിന്നും ഒരിക്കൽ മനസ്സിലാക്കുകയുണ്ടായി. സുഹൃത്തുക്കളുടെ മാതാപിതാക്കൾ പറഞ്ഞായിരുന്നു ആ കുട്ടികൾ അത് അറിഞ്ഞത്.അവൻ വന്നത് രാജിനോട് ചോദിച്ചപ്പോൾ രാജ് അതേ എന്ന് മറുപടി നൽകുകയായിരുന്നു. അന്ന് അവന്റെ കണ്ണുകളിൽ ഒരു അത്ഭുതം തിളങ്ങുന്നത് ഞാൻ കണ്ടു. പക്ഷേ ഇന്ന് അതില്ല. ഇന്ത്യയിലെത്തിയപ്പോൾ മറ്റുള്ളവർ വന്ന് ഫോട്ടോയെടുക്കാൻ ഒക്കെ നോക്കുമ്പോൾ അവന് നാണമാണ്. താൻ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നാണ് അവൻ പറയുന്നത് എന്നും താരം വ്യക്തമാക്കുന്നു.