മലയാള സിനിമക്കും, മലയാളി പ്രേക്ഷകർക്ക്‌ ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യർ. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിൽ താരം തിരിച്ചു വരവ് നടത്തിയപ്പോൾ വമ്പിച്ച സ്വീകരണം ആയിരുന്നു ആരാധകർ നൽകിയത്. സോഷ്യൽ മീഡിയിൽ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട് അവ വൈറൽ ആകുകയും ചെയ്‌യും. ഇപ്പോൾ താരത്തിന്റെ സ്റ്റിയിലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നതു. കൂളിങ് ഗ്ലാസും വെച്ച് വെയില്‍ കായുന്ന മഞ്ജുവാണ് ചിത്രങ്ങളില്‍. ,എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും, എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഈ ചിത്രം തന്റെ പുതിയ ചിത്രമായ ആയിഷയുടെ ലൊക്കേഷനിൽ നിന്നും എടുത്തതാണ്. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.പതിനാലു വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്.തന്റെ പാഷൻ തന്നെയാണ് നൃത്തഎന്ന് താരം പറയുന്നു.

നീണ്ട നാളത്തെ തന്റെ വരവിനു ശേഷം താരം തമിഴ് സിനിമയിലും ചുവടു ഉറപ്പിച്ചിരുന്നു. മഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ് അസുരന്‍ എന്ന വെട്രിമാരന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. നല്ലൊരു അഭിനേത്രി കൂടിയാണ് എന്ന് പല വേഷങ്ങളിലും തന്റെ ആരാധകർക്ക് മനസിലായതുമാണ്.