ചേച്ചിയോട് ചേച്ചി ഒരു സ്പൂൺ തരുമോ എന്ന് ബസ്‌സി ചോദിച്ചു എന്തിനാ കുട്ടിയെ സ്പൂൺ എന്നായിരുന്നു സുമേച്ചിയുടെ മറുചോദ്യം. സുമേച്ചി സ്നേഹത്തോടെ അവനു ചോറ് വാരി കൊടുത്തു. അമ്മയാകാൻ പ്രസവിക്കണം എന്നുണ്ടോ ഇല്ലാ. മനസ്സ് കൊണ്ട് ആകണം എന്ന് വിചാരിച്ചാൽ ആകാവുന്നതേ ഉള്ളൂ. അത്തരം ഒരുപാട് അമ്മമാരെ നാം കഥകളിലും സിനിമകളിലും ഒക്കെ കണ്ടിട്ടുണ്ട്. നമുക്കും ചിലപ്പോൾ ഒരു ടാഹ്വാന എങ്കിലും ഏതെങ്കിലും അവസരത്തിൽ ഇത്തരത്തിൽ ഉള്ള പോറ്റമ്മമാരുടെ സ്നേഹ സാമീപ്യം ഉണ്ടായിരിക്കുന്നിരിക്കാം. യഥാർത്ഥ ജീവിതത്തിലും അങ്ങനെ ഉള്ള അമ്മമാർ ഉണ്ടെന്നു തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മനസ്സിനെ ആർദ്രമാക്കുന്ന ഒരു കുറിപ്പും ഈ വീഡിയോയ്‌ക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ സ്ഥിരം പോകാറുള്ള കടയുണ്ട്. സ്നേഹത്തോടെ ഭക്ഷണം വിളമ്പി തരുന്ന ഒരു ചേച്ചിയുടെ കട. എന്നും അവിടെ എന്നും അവിടെ വരാറുള്ളത് കൊണ്ട് തന്നെ ചേച്ചിക്ക് ഞങ്ങളെ നല്ല പരിചയം ആയിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാൻ പോയപ്പോൾ കൂട്ടത്തിലെ ഒരാൾക്ക് കൈ ഒടിഞ്ഞിരുന്നു. ചേച്ചിയോട് ചേച്ചി ഒരു സ്പൂൺ തരുമോ എന്ന് ബസ്‌സി ചോദിച്ചു എന്തിനാ കുട്ടിയെ സ്പൂൺ എന്നായിരുന്നു സുമേച്ചിയുടെ മറുചോദ്യം. സുമേച്ചി സ്നേഹത്തോടെ അവനു ചോറ് വാരി കൊടുത്തു. അപ്പോൾ ഞങ്ങൾ അവിടെ കണ്ടത് എന്നും കണ്ടു പരിചയം ഉള്ള ആളോട് അടുപ്പം കാണിക്കുന്ന ഒരു ചേച്ചിയെ അല്ല. ഞങ്ങളുടെ അമ്മയെ തന്നെ ആണെന്നാണ്. ഈ കുറിപ്പിലുള്ളത് റോക്കറ്റ് ബിഎം സി സി എന്ന ഇൻസ്റ്റഗ്രാം അകൗണ്ടിലാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ മൂന്ന് ദശ ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞു. ഒരുപാട് ഷെയറുകളും ലൈക്കുകളൂം വാരിക്കൂട്ടുകയാണ് ഈ മാതൃത്വം തുളുമ്പുന്ന മനോഹര ദൃശ്യം.
