Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം ആണ്, പക്ഷെ ഇപ്പോഴും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് മോഹൻലാലിന്റെ ഒപ്പം അഭിനയിച്ച ആ ചിത്രത്തിലൂടെ; സുമലത പറയുന്നു

എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമാ മേഖലയിൽ നായിക കഥാപാത്രമെന്ന് പറഞ്ഞാൽ ഒരൊറ്റ പേര് മാത്രമായിരുന്നു കൽപ്പിച്ച് നൽകിയിരുന്നത്.അത് സുമലത എന്ന് തന്നെയായിരുന്നു. നിരവധി ചിത്രങ്ങളിൽ നായികയായി അരങ്ങേറിയ സുമലത എന്നും യുവാക്കൾക്ക് ഒരു കാര്യം തന്നെയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല. താര രാജാക്കന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. എങ്കിലും താരം ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പം ആണെന്ന് എടുത്തുപറയേണ്ടതാണ്. സുമലതയുടെ കരിയറിലെ തന്നെ ഒഴിച്ചു നിർത്താനാകാത്ത ചിത്രമേത് എന്ന് ചോദിച്ചാൽ അത് മോഹൻലാൽ നായകനായ തൂവാനത്തുമ്പികൾ ആണെന്ന് പറയേണ്ടി വരും.ഇതിലെ കഥാപാത്രം ഇന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്.


പത്മരാജന്റെ തൂലികയിൽ നിന്നും പുറത്തുവന്ന തൂവാനത്തുമ്പികൾ എന്ന ചിത്രം ഇന്നും മലയാളികൾ ടിവിയിൽ മറ്റോ കാണുമ്പോൾ നിറഞ്ഞ ഉത്സാഹത്തോടെ തന്നെയാണ് കണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശിൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിജയം നേടി കൊണ്ടാണ് പതിനഞ്ചാം വയസ്സിൽ സുമലത അഭിനയജീവിതം ആരംഭിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത രീതിയിലുള്ള വളർച്ച തന്നെയാണ് താരത്തിന് ഉണ്ടായിട്ടുള്ളത്. സ്വന്തം കഴിവിന്റെയും സൗന്ദര്യത്തിന്റെയും പേരിലാണ് സുമലത ഈ നേട്ടങ്ങളൊക്കെ കൈവരിച്ചിട്ടുള്ളത് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. മലയാളസിനിമയെ പറ്റിയും താര രാജാക്കന്മാരെ പറ്റിയുള്ള സുമലതയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.


തന്നെ മലയാളത്തിലേക്ക് അഭിനയിക്കുവാൻ ആദ്യമായി ക്ഷണിക്കുന്നത് മോഹൻലാലാണ് എന്ന് താരമിപ്പോൾ പറഞ്ഞിരിക്കുന്നു. അന്ന് ലാൽ തന്നെ സമീപിച്ചത് മമ്മൂട്ടിയുടെ നായികയായി ഒരു ചിത്രത്തിൽ അഭിനയിക്കാൻ ആയിരുന്നു. എന്നാൽ ആ ചിത്രം നടക്കാതെ വരികയായിരുന്നു. തുടർന്നാണ് തൂവാനത്തുമ്പികൾ ചിത്രത്തെ പറ്റി പറഞ്ഞു കൊണ്ട് ലാൽ തന്നെ സമീപിച്ചത്. കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു. തൂവാനത്തുമ്പികൾ റിലീസ് ചെയ്ത അതേ സമയത്ത് തന്നെയായിരുന്നു ന്യൂഡൽഹി റിലീസ് ചെയ്തത്. മമ്മൂട്ടി വളരെയധികം സ്മാർട്ട് ആണെന്നും അദ്ദേഹത്തിനൊപ്പം ആണ് താൻ ഒരുപാട് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് എന്നും സുമലത പറയുന്നു.


പക്ഷേ അപ്പോഴും തന്നെ എന്നും ആളുകൾ ഓർത്തിരിക്കുന്നത് മോഹൻലാലിനൊപ്പമുള്ള തൂവാനതുമ്പിയിലെ ക്ലാര എന്ന കഥാപാത്രത്തിലൂടെ ആണെന്നാണ് താരം വ്യക്തമാക്കുന്നത്. സിനിമയെ ക്രിയാത്മകമായി വിലയിരുത്തുകയും ഒരു നടൻ എങ്ങനെയായിരിക്കണമെന്ന് തികഞ്ഞ ബോധ്യം ഉള്ള ആൾ കൂടിയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞങ്ങൾ തമ്മിൽ പല വാദങ്ങളും ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. മമ്മൂട്ടിയും മോഹൻലാലുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും മമ്മൂട്ടിയെക്കാൾ പ്രായം കുറഞ്ഞതുകൊണ്ട് തന്നെ മോഹൻലാലിനുമൊപ്പം തനിക്ക് വളരെ പെട്ടെന്ന് തന്നെ ഇടപഴകാൻ സാധിച്ചു എന്നും താരം വ്യക്തമാക്കുന്നു.

Advertisement. Scroll to continue reading.

You May Also Like

Advertisement