മലയാള സിനിമയുടെ സൗകുമാരികം എന്ന് വിശേഷിപ്പിക്കാവുന്ന നടി സുകുമാരി  മരിച്ചിട്ട് ഇന്ന് 9  വര്ഷം കഴിഞ്ഞു. താരം 2500  ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. ആറു  ഭാഷകളിൽ  താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2013  ൽ ആയിരുന്നു താരം മരണപെട്ടത്,  താരം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷക മനസിൽ മരണമില്ലാത്ത ഒരു നായിക ആയി തുടരുകയാണ്. മുൻപൊരിക്കൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇന്ന് സോഷ്യൽമീഡിയിൽ ശ്രെദ്ധ ആകുന്നത്.

സംവിധായനും, നിർമാതാവുമായ ഭീം സിങ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. തന്റെ 30 മാത്ത് വയസ്സിൽ ആയിരുന്നു ഭർത്താവ് മരിച്ചത്, അദ്ദേഹം മരണപെട്ടു മൂന്നാം ദിവസം വീണ്ടും താൻ സിനിമയിൽ അഭിനയിക്കാൻ എത്തിയിരുന്നു. തനിക്കു ജീവിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ് താൻ തന്റെ കരിയർ തുടങ്ങിയത്, ആരുടയും മുന്നിൽ ഒരു സഹായത്തിനു കൈ  നീട്ടരുത് എന്നുള്ള  വാശി തനിക്കുണ്ടായിരുന്നു സുകുമാരി പറയുന്നു. തനിക്കൊരു  മകൻ ഉണ്ട് അവനെ നല്ല രീതിയിൽ പഠിപ്പിക്കണം, അപ്പോൾ നമ്മൾ ജോലി ചെയ്യ്താലെ നമ്മൾക്ക് ജീവിക്കാൻ കഴിയു നടി പറഞ്ഞു.

അന്ന് ഞാൻ അവനോടു പറഞ്ഞു നമ്മൾക്ക് ആരുടയും മുന്നിൽ പോയി കൈ നീട്ടാനുള്ള അവസരം ഉണ്ടാക്കരുത് അങ്ങനെ പറഞ്ഞാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. നമ്മൾ തന്നെ വിചാരിക്കണം നമ്മൾ നന്നാകണം എന്ന് , ഞാൻ വീട്ടിൽ ചുമ്മാതെ ഇരിക്കുകവായിരുന്നെങ്കിൽ ആര് ഞങ്ങളെ നോക്കുമായിരുന്നു അന്ന് ഞാൻ ഒന്നും ചിന്തിക്കാതെ ജോലിക്ക്  ഇറങ്ങിയത് കാരണം എനിക്ക് ആരുടയും മുന്നിൽ കൈ  നീട്ടേണ്ടി വന്നിട്ടില്ല സുകുമാരി പറഞ്ഞു.