വളര്‍ത്തു മൃഗങ്ങളെ നമുക്ക് ഒക്കെ വളരെ ഇഷ്‌ടമാണ്. വളർത്തു മൃഗങ്ങളുടെ കൂട്ടത്തിൽ മനുഷ്യനോട് സ്നേഹവും വിശ്വസ്തതയും കാണിക്കുന്ന കാര്യത്തിൽ നായയോളം വരുന്ന മറ്റൊരു മൃഗം ഇല്ലെന്നാണ് പറയാറ്. അത് സത്യമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം കൂടി പുറത്തു വരികയാണ്.തന്റെ മരിച്ചു പോയ ഉടമ വരുന്നതും കാത്ത് വഴിയരികില്‍ രാത്രി മുഴുവൻ കാത്തിരുന്ന ഒരു നായയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയില്‍ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത സ്ത്രീയുടെ വളര്‍ത്തു നായയാണ് അവരുടെ വരവിനായി രാത്രി മുഴുവൻ വഴിയോരത്ത് കാത്തിരുന്നത്.പുഴയിലേക്ക് നോക്കി നായ കുരയ്ക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് യുവതി പാലത്തിൻറെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. യാനം ഫെറി റോഡില്‍ താമസിക്കുന്ന മണ്ടങ്കി കാഞ്ചന എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സ്ത്രീ ആത്മഹത്യ ചെയ്ത പാലത്തിലാണ് നായ വിശ്രമമില്ലാതെ തന്റെ ഉടമയുടെ തിരിച്ചു വരവിനായി കാത്തു നിന്നത്. ഈ കാത്തിരിപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നീണ്ട ഒമ്പത് വര്‍ഷക്കാലത്തോളം മരിച്ചുപോയ തന്റെ ഉടമയ്ക്കായി കാത്തിരുന്ന ജാപ്പനീസ് നായ ഹച്ചിക്കോയുമായാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഈ നായയെയും ഉപമിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 16 -നാണ് 22 -കാരിയായ യുവതി യാനം-യെദുരുലങ്ക പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. എന്നാല്‍ യുവതി പാലത്തിനു മുകളില്‍ ഉപേക്ഷിച്ചു പോയ ചെരുപ്പുകള്‍ക്ക് സമീപം അവള്‍ തിരിച്ചു വരുന്നതും കാത്ത് നായ രാത്രി മുഴുവൻ കാത്തു നില്‍ക്കുകയായിരുന്നു. ഉടമ മടങ്ങിവരുന്നതും കാത്ത് നടപ്പാതയില്‍ ഇരിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരാണ് പകര്‍ത്തി ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
