മലയാളത്തിലെ നിരവധി വെത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് നടൻ ആണ് സുരാജ്  വെഞ്ഞാറൻ മൂട്. ടിജോ ജോസഫ് സംവിധനം ചെയ്ത് ചിത്രമാണ് ‘ജെന ഗണ മന’.  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു സുരാജ് , പൃഥ്വിരാജുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നല്ലൊരു രാഷ്ട്രീയ വശം ആണ് ഈ ചിത്രത്തിൽ കാണിക്കുന്നതെന്നും പ്രേക്ഷകർ ഒന്നടങ്കം  പറയുന്നു. ഈ ചിത്രത്തിൽ എ സി പി സജൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ നല്ലൊരു കഥാപാത്രം ആണ് ഈ സജൻ എന്ന് സുരാജ് പറയുന്നു.


പൃഥ്വിരാജിനെ സജസ്റ്റ് ചെയ്തത് ഞാനാണ്. രണ്ട് ദിവസത്തിനുള്ളില്‍ പൃഥ്വി എന്നെ വിളിച്ച് ഓക്കെ പറഞ്ഞു. അത്രയും സ്‌ട്രൈക്കിങ് ആയിട്ടുള്ള കഥയാണ് ഇത്. ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രത്തെ ഞാന്‍ ചെയ്തിട്ടില്ല, സുരാജ് പറഞ്ഞു.താരത്തിന്റെ അതിഗംബീര പ്രകടനത്തിലൂടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാൻ സുരാജിനെ കഴിഞ്ഞട്ടുണ്ടെന്നു പറയുന്നു . ഈ സിനിമയുടെ ഭാഗമാകാൻ എങ്ങെനെ കഴിഞ്ഞു എന്ന ചോദ്യത്തിന് സുരാജ് പറഞ്ഞ മറുപടി ഇതാണ് .. ഇതുവരെയും ഞാൻ ചെയ്യാത്ത ഒരുപാടു ഷെഡ്കളുള്ള ഒരു കഥാപത്രം ആയിരുന്നു ഇത് . ടിജോ എന്നോട് ഈ കഥ പറഞ്ഞപ്പോൾ തന്നെ ഓക്കേ പറയുകയായിരുന്നു.


എ.സി.പി സജന്‍ ആവാനായി ഞാന്‍ ആദ്യം ഒരു ട്രെയിനറെ കൊണ്ടുവന്ന് ഫിസിക്കലി ബോഡി ഫിറ്റാക്കി.പിന്നെ ഇംഗ്ളീഷ് ,ഹിന്ദി കന്നഡ എല്ലാം പറഞ്ഞുപോയി കാരണം കൂടെ നില്കുന്നത് പൃഥ്വി അല്ലെ ഒരു ചിരിയോടു സുരാജ് പറഞ്ഞു. ഇരുവരും അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസിൽ ഒരു ഈഗോ ക്രഷ് ആണെങ്കിൽ ഇതിൽ അങ്ങനെ അല്ല താരം പറഞ്ഞു.