പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് സുബി സുരേഷ്, നടിയായും അവതാരിക ആയും സുബി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടി കഴിഞ്ഞു, മുപ്പത്തിയെട്ടു വയസ്സായിട്ട്ഉം സുബി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കോമഡി കൊണ്ട് പുരുഷകേസരികളെ പോലും തോൽപ്പിക്കുന്ന ആളാണ് സുബി, കോമഡിയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്ത കാലത്താണ് സുബി ഇതിലേക്ക് എത്തുന്നത് തന്നെ, എന്നിട്ടും തന്റെ കഴിവ് കൊണ്ട് വളരാൻ സുബിക്ക് സാധിച്ചു. കൊച്ചിൻ കലാഭവൻ വഴിയാണ് സുബി കോമഡിയിലേക്ക് എത്തുന്നത്. സുബി ക്യാമറക്ക് മുന്നിലേക്ക് എത്തുന്നത് ഏഷ്യാനെറ്റിലെ സിനിമാല എന്ന പരുപാടിയിൽ കൂടിയാണ്.അവിടെ നിന്നും സുബി സിനിമയിലേക്കും എത്തിച്ചേരുന്നു, ഇതിനോടകം തന്നെ സിനിമയിൽ നിരവധി വേഷങ്ങൾ സുബി ചെയ്തിട്ടുണ്ട്, ഏഷ്യാനെറ്റിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലെ അവതാരക ആയി നിരവധി പേരുടെ മനസ്സ് കീഴടക്കാൻ സുബിക്ക് സാധിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടിയാണ് സുബി, അതുകൊണ്ട് തന്നെ വാർത്തകളിൽ താരം സ്ഥിരം ഇടംനേടാറുണ്ട്, ഇപ്പോൾ ഇതാ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടയാള്‍ക്ക് മാസ് മറുപടി നല്‍കിയിരിക്കുകയാണ് താരം. തവള അമ്മച്ചി എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഫാഷന്‍ ഷോയില്‍ റംപില്‍ നില്‍ക്കുന്ന ഫോട്ടോ സുബി പോസ്റ്റ് ചെയ്തിരുന്നു. അതിനിടയിലായിരുന്നു ഈ കമന്റ്. ഇതിന്പിന്നാലെ സുബി നേരിട്ട് മറുപടി നല്‍കുകയായിരുന്നു.സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് കമന്റ് ഉണ്ടാക്കരുത് കേട്ടോ മോനേ എന്നായിരുന്നു സുബി നല്‍കിയ മറുപടി.  നിരവധി പേരാണ് താരത്തിനെ സപ്പോർട്ട് ചെയ്ത എത്തിയിരിക്കുന്നത്.