നടിനടന്മാർക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ അവരുടെ പോസ്റ്റുകളിലും പേജുകളിൽ മോശം കമന്റുകളും ട്രോളുകളും ഇടുന്ന ആളുകൾ ഒരുപാട് പേരുണ്ട്. നടിമാർക്ക് എതിരെ അസഭ്യ വാക്കുകളും, അശ്ലീല പദങ്ങളും ഉപയോഗിക്കുന്നവർക്ക് എതിരെ പലപ്പോഴും അവർ പ്രതികരിക്കാറുണ്ട്. ചിലർ പലപ്പോഴും ഇത് കണ്ടില്ലായെന്ന് നടിച്ച് മുന്നോട്ട് പോവുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്‍റിടുന്നു. ചോദ്യം…
Posted by Subi Suresh on Monday, 26 April 2021

Subbi Suresh
ഇപ്പോഴിതാ, നടി സുബി സുരേഷ് സ്ഥിരമായി പോസ്റ്റുകൾക്ക് താഴെ അസഭ്യം പറഞ്ഞാൾക്കെതിരെ എതിരെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ പ്രതികരിച്ചിരിക്കുകയാണ്. സ്ഥിരമായി മോശം കമന്റുകൾ ഇടുന്ന റിച്ചു എന്നയാളുടെ ഫോട്ടോയും സ്ക്രീൻഷോട്ടും ഫോൺ നമ്പറും ഉൾപ്പടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Subbi Suresh

Subbi Suresh
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ “മൈര്” എന്ന് കമന്‍റിടുന്നു. ചോദ്യം ചെയ്യുമ്പോള്‍ അത് എഡിറ്റ് ചെയ്ത് “മൈക്ക്” എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്‍റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്‍റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്..’

Subbi Suresh
ഇത്രയും കുറിച്ചുകൊണ്ട് സുബി തനിക്കെതിരെ മോശം കമന്റുകൾ ഇടുന്ന ആളുടെ ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ വിവരിച്ച് പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇത്തരം കമന്റുകൾ ഇടുന്നവർ പലപ്പോഴും പിടിക്കപ്പെടാറില്ല. ഈ അടുത്തിടെ പൊലീസിന് എതിരെ കമന്റുകൾ ഇട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subbi Suresh
