ജനപ്രിയ നായകൻ ആണ് ദിലിപ് , മുൻപ് താരം പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, നമ്മളുടെ മനസിൽ ഒരു ആഗ്രഹം ഉണ്ടാകും അത് നടന്നില്ലെങ്കിൽ വിഷമിക്കരുത്. വിഷമിച്ചതുകൊണ്ടു ആ ആഗ്രഹം ഇല്ലാതായി പോകില്ല നടൻ പറയുന്നു, താൻ ഏഴാം ക്ലാസിൽ തോറ്റവൻ ആയിരുന്നു. അന്ന് ഞാൻ തോറ്റപ്പോൾ  ഞാൻ വിചാരിച്ചു ഇനിയും ലൈഫിൽ ഒരു ജയം എനിക്കുണ്ടാവില്ല എന്ന്

ഞാൻ ഏഴാം ക്ലാസ്സിൽ തോറ്റപ്പോൾ ഞാൻവിചാരിച്ചു എന്റെ അച്ഛൻ എന്നെ പൊതിരെ തല്ലുമെന്നു എന്നാൽ അച്ഛൻ എന്നെ പിടിച്ചു എന്റെ തലയിൽ തലോടിയിട്ടു പറഞ്ഞു.വിഷമിക്കേണ്ട ഒരു പരാജയം വിജയത്തിന്റെ മുന്നോടി ആണെന്ന്. പിന്നെ ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. അതൊരു സത്യമായ കാര്യമാണ്. എന്ത് പ്രശ്നം ഉണ്ടായാലും നമ്മൾ പതറരുത്. നമ്മൾ ആ​ഗ്രഹങ്ങൾക്കുള്ള വളമായി അവ​ഗണനകൾ എടുക്കുക.

എനിക്ക് ചെറുപ്പം മുതൽ ഏറ്റവും വലിയ ആ​ഗ്രഹം ആയിരുന്നു സിനിമാ നടൻ ആവണമെന്ന്. ഞാൻ പ്രാർ‌ത്ഥിക്കാറുണ്ടായിരുന്നു. ആ​ഗ്രഹങ്ങൾ കുഴിച്ച് മൂടരുത്,നമ്മളുടെ മനസിലെആഗ്രഹങ്ങളെ  അതുകൊണ്ടു  ഒരിക്കലും അവസാനിപ്പിക്കരുത് ദിലീപ് പറയുന്നു. കൈരളി ടിവിയിൽ കോളേജ് വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ദിലീപ്.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ബാന്ദ്ര റിലീസിന് തയറെടുക്കയാണ്