പരമ്പരാഗത വസ്ത്രം ധരിച്ചുള്ള വേഷവും പാട്ടിനൊപ്പിച്ച് മനോഹരമായ കോറിയോഗ്രാഫിയും ഒത്തു ചേര്‍ന്നപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കിയ വീഡിയോ പിറന്നു വീഴുകയായിരുന്നു. സർഗ്ഗ സൃഷ്ടികൾക്ക് പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ വേദിയാകാറുണ്ട്. അത്തരത്തിൽ വലിയ വലിയ അവസരങ്ങൾ കയ്യെത്തി പിടിച്ച ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ കൂടി ഉയർന്നു വന്നിട്ടും ഉണ്ട്.അതുപോലെ തന്നെ കേള്‍ക്കാന്‍ മനോഹരമായ ഗാനങ്ങളുടെ റീലുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കാഴ്ചക്കാരുണ്ട്. അത് യുവതീ യുവാക്കളുടേതോ കുട്ടികളുടേതോ ആണെങ്കില്‍ കാഴ്ചക്കാരുടെ എണ്ണവും അതനുസരിച്ചു കൂടും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ്. അത്തരത്തില്‍ ഒരു കോളേജ് പരിപാടിക്കിടെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ ‘മലംഗ് സജ്‍ന’ എന്ന ഗാനത്തിന് ചുവട് വെച്ചപ്പോള്‍ കണ്ട കാഴ്ചക്കാരുടെ എണ്ണത്തിലെ വലിയ വര്‍ദ്ധനയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ചുള്ള വേഷവും പാട്ടിനൊപ്പിച്ച് മനോഹരമായ കോറിയോഗ്രാഫിയും ഒത്തു ചേര്‍ന്നപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കിയ വീഡിയോ പിറന്നു വീഴുകയായിരുന്നു. നൃത്തത്തിനിടെ കുട്ടികളുടെ ഭാവാഭിനയമാണ് ഏറെ പേരെ ആകര്‍ഷിച്ചത്. കുമാറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ സച്ചേത് ടണ്ടനും പരമ്പര ടണ്ടനുമാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഒന്നായിരുന്നു.ഓഗസ്റ്റ് 17 നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ ഗാനത്തിന്റെ റീല്‍സ് പോസ്റ്റ്ത് ചെയ്‌തത് .
വീഡിയോ ഇതിനകം കണ്ടത് എണ്‍പത്തിയഞ്ച് ലക്ഷത്തിലധികം പേരാണ്. പന്ത്രണ്ടര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്‌തിട്ടുമുണ്ട്. നിരവധി പേരാണ് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാന്‍ കമന്‍റ് ബോക്സിലെത്തിയിരിക്കുന്നത്. ‘ഞാനിത് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു. ഇത് എനിക്ക് ഒരിക്കല്‍ മാത്രം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.’ എന്നായിരുന്നു ഒരാൾ കുറിച്ചത്. “ഇത് എത്ര രസകരമാണ്! ഞങ്ങളുടെ കോളേജ് ഫെസ്റ്റിവലില്‍ നൃത്തം ഞങ്ങള്‍ക്കുണ്ടാക്കിയ ഉത്കണ്ഠ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.,” എന്നാണ് മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതിയത്. “എന്‍റെ വിടവാങ്ങല്‍ ദിവസം ഇത് പുനര്‍നിര്‍മ്മിക്കാനാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്ന്’ മറ്റൊരാള്‍ കുറിച്ചു. ഹൃദയത്തിന്‍റെ ചിഹ്നങ്ങള്‍ ഒപ്പം ചേര്‍ത്തു കൊണ്ടാണ് പലരും കമെന്റുകൾ പങ്കു വെച്ചിരിക്കുന്നത്.
