Connect with us

Hi, what are you looking for?

കേരള വാർത്തകൾ

അസഭ്യം പറയുന്ന ടീച്ചർ പരാതിയുമായി വിദ്യാർത്ഥികൾ

അധ്യാപകർക്ക് വിദ്യാർത്ഥികളെക്കുറിച്ചു പറയാൻ പരാതികൾ ഏറെയുണ്ടാകും. ഇതൊക്കെ പണ്ട് തൊട്ടേ സർവ സാധാരണമാണ് എങ്കിലും വിദ്യാർത്ഥികൾക്ക് അധ്യാപകരെ കുറിച്ചും പരാതി പറയാൻ കാണില്ലേ കാണും. പണ്ട് തൊട്ടേ ഉണ്ട് കുട്ടി മനസ്സുകളിൽ ആദ്ധ്യാപകരോടുള്ള നീരസം ഒക്കെ. പക്ഷെ പണ്ടത്തെ കുട്ടികൾ ഒന്നും ഈ പരാതിയോ പരിഭവമോ ഒന്നും അത്രയ്ക്കങ്ങ് പുറത്ത് കാണിക്കുമായിരുന്നില്ല. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല ആര് എന്ത് മോശം കാണിച്ചാലും അപ്പപ്പോൾ അവർ പ്രതികരിക്കും. അത്തരത്തിൽ വിദ്യാർത്ഥികൾ തന്റെ അധ്യാപികയുടെ മോശം പെരുമാറ്റത്തിന് എതിരെ പ്രതികരിക്കുന്ന ഒരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുന്നത്. ടീച്ചറിന് മര്യാദയില്ല, ടീച്ചർ ക്ലാസില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ആണ് ടീച്ചര്‍ക്കെതിരെ വൈസ് പ്രിൻസിപ്പലിന് പരാതി നല്‍കിയിരിക്കുന്നത്. വെള്ളക്കടലാസിൽ സ്വന്തം കയ്യക്ഷരത്തിൽ വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ പരാതിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. പരാതിയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്.

‘ഗയിസ്, എന്റെ അച്ഛന് അല്‍പം മുൻപ് കിട്ടിയ ‘പരാതി കത്ത്’, എനിക്ക് ശ്വാസം മുട്ടുന്നുവെന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സ്‌കൂളിന്റെ പേരോ കുട്ടികളുടെ പേരോ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഏഴ് ഡിയിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയിരിക്കുന്നത്. മിസിസ് ഹാഷിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. നിറയെ വെട്ടി തിരുത്തലുകളാണ് കത്തില്‍. ‘അവര്‍ക്ക് തീരെ മര്യാദയില്ല ‘മണ്ടൻ’ എന്ന വാക്ക് വെട്ടിയ ശേഷമാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. എല്ലാവരോടും വളരെ ദേഷ്യപ്പെടുന്നു, കളിയാക്കുന്നു -‘ചിരി’ എന്ന വാക്ക് വെട്ടി എഴുതിയിട്ടുണ്ട്. എല്ലാ ആണ്‍കുട്ടികളോടും ചീത്ത പറയുന്നു. തമിഴില്‍ അണ്‍പാര്‍ലമെൻററി വാക്കുകള്‍ ഉപയോഗിക്കുന്നു.’ പരാതിയുടെ ഏതാണ്ട് താഴെയായി ‘ഒപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. കത്തിന്റെ പ്രധാന ഭാഗത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം മുഴുവനും പല വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നിറച്ചിരിക്കുകയാണ്. നിരവധി കമെന്റുകളാണ് പരാതി കുറിപ്പിന് താഴെയായി വരുന്നത്. പലരും തങ്ങളുടെ കുട്ടിക്കാലത്തേക്കും പഠനക്കാലത്തേക്കുമൊക്കെ പോയതായി കമന്റ് ചെയ്തിരിക്കുന്നുണ്ട് . പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയാൻ അതിയായ മോഹമുണ്ടെന്ന് ഒരാള്‍ കുറിച്ചു. ക്ലാസില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്ന അദ്ധ്യാപിക പഠിപ്പിക്കുന്ന കുട്ടികള്‍ വിദ്യാഭ്യാസ കാലം കഴിഞ്ഞിറങ്ങുമ്പോള്‍ എന്താണ് പഠിക്കുക എന്നതിനെ കുറിച്ചുള്ള ആശങ്ക മറ്റൊരു ഉപയോക്താവ് പങ്കുവെയ്ക്കുന്നു. പരാതി നൽകിയ വിദ്യാർത്ഥികൾക്ക് ടീച്ചറിന്റെ വക എന്തേലും പണിഷ്മെന്റ് കിട്ടികാണുമോ. അതുപരാതി സ്വീകരിച്ച വൈസ് പ്രിൻസിപ്പൽ ആരോപണ വിധേയ ആയ അധ്യാപികയ്ക്ക് നേരെ നടപടി സ്വീകരിച്ചു കാണുമോ എന്നൊക്ക അറിയാൻ ആണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് എന്നും കമെന്റുകളിൽ വ്യക്തമാണ്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍...

സോഷ്യൽ മീഡിയ

പലതരത്തിലുള്ള സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സൗഹൃദങ്ങൾ നിരുപാധികവുമാണ്. മനുഷ്യരും മൃഗങ്ങൾക്കായുള്ള അപൂർവമായ സൗഹൃദ കാഴ്ചകളും കഥകളുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ കാഴ്ചക്കാർക്കാകെ കൗതുകം പകർന്നിരുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു കാക്കയും തമ്മിലുള്ള അപൂര്‍വ...

സോഷ്യൽ മീഡിയ

അത്തരത്തില്‍ ഒരാളാണ് നടൻ റാമി റെഡ്ഡി. മോഹൻലാല്‍ സിനിമ അഭിമന്യു കണ്ടവര്‍ റാമി റെഡ്ഡിയെ മറക്കാൻ ഇടയില്ല. ബോംബെ വാല വില്ലനായി റാമി റെഡ്ഡി അഭിമന്യുവില്‍ കസറി. റാമി റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍...

സോഷ്യൽ മീഡിയ

കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒരു കൈക്കൂലി കേസ് കൂടി കോട്ടയത്ത് നിന്നും പുറത്തു വരികയാണ്....

Advertisement