മലയാളസിനിമയിലെ നടൻ ,ഗായകൻ ,സംവിധയകാൻ ,കഥാകൃത്ത എന്നി നിലകളിൽ എല്ലാം വിനീത് ശ്രീനിവാസൻ എന്ന് പറയുന്നതാണ് ശെരി . വിനീത് പാടിയ പാട്ടുകൾ ആയാലും തന്റെ സിനിമകൾ ആയാലും മികച്ച രീതിയിൽ ആക്കിയിട്ടുണ്ട് .കിളിച്ചുണ്ടൻ മാമ്പ ഴം എന്ന സിനിമയിലാണ് പിന്നണി ഗാനത്തിലൂടെ വിനീത് എത്തുന്നത് .പിന്നീട് ഉദയൻ ആണ് താരം എന്ന സിനിമയിൽ തന്റെ അച്ഛൻ ശ്രീനിവാസന് വേണ്ടി ഡ്യൂയറ്റ് പാടിയത് .വിനീതിന്റ ആദ്യ സിനിമ സൈക്കിൾ ആയിരുന്നു .പിന്നീട് ഒരു കൂട്ടം ചെറുപ്പക്കാരയാ പുതുമുഖങ്ങളെ വെച്ച് കൊണ്ടുള്ള മലർവാടി ക്ലബ് എന്ന സിനിമ സംവിധാനം ചെയ്യ്തു കൊണ്ട് വിനീത് സംവിധാന പദവിയിലേക്ക് കടന്നു വന്നത് .ആ ചിത്രം വിജയിച്ചത്പോലെ തന്നെ ചിത്രത്തിന്റെ സംവിധയകനും വിജയിക്കുവായിരുന്നു .പിന്നീട് ഇഷതൽവാർ ,നിവിൻപോളി എന്നിവരെ നായികാനായകൻ ആക്കി തട്ടത്തിൻ മറയത്തെ എന്ന ചിത്രം സംവിധാനം ചെയ്യ്തത് .
അതിനു ശേഷം സഹോദരൻ ധ്യാൻനെ വെച്ച് തിര എന്ന ചിത്രം വിനീത് സംവിധാനം ചെയ്തു .കൂടാതെ നിരവധി ചിത്രങ്ങൾ വിനീത് സംവിധാനം ചെയ്തു .ഇപ്പോൾ പ്രണവ് മോഹൻലാലിനെ നായകനാക്കി ഹൃദയം എന്ന ചിത്രം തീയിട്ടറുകളിലേക്കു റിലീസ് ആകാൻ ഒരുങ്ങുകയാണ് .ഇതുവെരയും ചിത്രത്തിലെ ഗാനങ്ങളും ,ടീസറും എല്ലാം വലിയ വിജയം ആയിരുന്നു .അടുത്തിടെ ധ്യാൻ ശ്രീനിവാസന്റെയും ,വിനീതിന്റെയും -പഴയ ഒരു അഭിമുഖം വൈറൽ ആയി വന്നു .ആ കാലത്തെ മീര ജാസ്മിനെ വിവാഹം കഴിക്കണം എന്ന് വിനീതിന് ആഗ്രഹം ഉണ്ടന്ന് ധ്യാൻ പറഞ്ഞു .
ഈ അഭിമുഖത്തിലെ ആ അഭിമുഖത്തിലെ സത്യാവസ്ഥയും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. ‘അന്ന് എനിക്ക് മീരാ ജാസ്മിനെ ഇഷ്ടമാണ് എന്ന് ധ്യാൻ പറഞ്ഞ കാര്യങ്ങൾ എനിക്കിപ്പോൾ ഓർമയില്ല. അതെല്ലാം ശേഷം നടന്നൊരു അപകടത്തെ തുടർന്ന് ഞാൻ മറന്നുപോയി. ധ്യാൻ അന്നും ഇന്നും ഒരുപോലെയാണ് .ധ്യാൻ കാരണം ഞാൻ പലതവണ പറ്റിക്കപ്പെട്ടിട്ടുണ്ട് .ആദ്യം പറ്റിക്കപെട്ടതു അവന്റെ ഷോർട് ഫിലിം നിർമ്മിച്ചാണ് .ഞാൻ കൊടുത്ത പൈസയുടെ കുറച്ചു മാത്രമാണ് അവൻ അതിനു വേണ്ടി ചിലവഴിച്ചത് .ബാലൻസ് പൈസയും കൊണ്ട് അവൻ ഗോവക്ക് പോയി .അവൻ പലരോടും പറഞ്ഞ കഥകൾ ഒന്നു തന്നെ സിനിമയക്കിയിട്ടില്ല .അവൻ ഒരു സിനിമ ചെയ്യണം എന്ന് എനിക്ക്ഗ്രഹം ഉണ്ട് .
