ഭാഗ്യദേവതയിൽ ബാലതാരമായി എത്തി ഇന്ന് കൊത്തു എന്ന ചിത്രം വരെ തന്റെ അഭിനയം കാഴ്ച്ച വെച്ച നടി ആണ് നിഖില വിമൽ. ഇപ്പോൾ താരത്തിന്റെ പേരിന്റെ പിന്നിലെ കഥയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നിഖില വിമൽ എന്ന പേര് കേൾക്കുമ്പോൾ ഒരു സാധാരണ രീതി തോന്നുമെങ്കിലും എന്നാൽ തന്റെ അച്ഛന്റെ പേരല്ല വിമൽ, പവിത്രൻ എന്നാണ് തന്റെ അച്ഛന്റെ പേര്.

തന്റെ അമ്മയുടെ പേരാണ് നിഖിലയുടെ പേരിന്റെ കൂടെ ചേർത്തിട്ടേക്കുന്നത്, പണ്ടത്തെ രീതി ആയിരുന്നു അച്ഛൻെറ പേര് മക്കളുടെ പേരിന്റെ കൂടെ ചേർക്കുന്നത് എന്നാൽ ഇപ്പോൾ അടുത്തിടക്കാണ് അമ്മയുടെ പേര് മക്കളുടെ  പേരിനൊപ്പം ചേർക്കാൻ തുടങ്ങിയത്. എന്നാൽ തന്റെ കുടുംബം പണ്ട് മുതൽ ഇങ്ങനെ ചെയ്യാൻ തുടങ്ങി താരം പറയുന്നു. തന്റെ അച്ഛൻ തന്നെയാണ് തനിക്കു ഇങ്ങനെ പേരിട്ടതും. അപ്പോൾ അമ്മയുടെ പേരാണോ വിമൽ എന്ന് ആരാധകർ ചോദിച്ചു എന്നാൽ താരം പറയുന്നത് അമ്മയുടെ പേര് വിമലാദേവി എന്നാണ് അത് ചുരുക്കി വിമൽ എന്നാക്കി അങ്ങനെയാണ്നി ഖില വിമൽ എന്ന പേര് വന്നത്.

ഇപ്പോൾ താരം അഭിനയിച്ച കൊത്തു എന്ന ചിത്രം തീയിട്ടറുകളിൽ ഗംഭീര പ്രദർശനം കാഴ്ച്ച വെക്കുകയാണ്. ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് നിഖില അഭിനയിച്ചത്. റോഷൻ മാത്യു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നിഖില വിമലിന്റെ നായിക കഥാപാത്രവും കയ്യടി നേടുന്നുണ്ട്.