കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് ചിത്രം ആയിരുന്നു അല്ലു അർജുൻ നായാകനായ ‘പുഷ്പ’. ഇന്ത്യൻ സിനിമ ചരിത്രത്തിലെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ഒരു ചിത്രം കൂടിയായിരുന്നു പുഷ്പ. ഈ ചിത്രം നടന്റെ കരിയറിലെ തന്നെ വലിയ ഒരു നാഴിക കല്ല് തന്നെയായിരുന്നു. ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ടെന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ തന്നെ വെളിപ്പെടുത്തിയതാണ്. ഈ രണ്ടു ഭാഗങ്ങളിലും വില്ലനായി എത്തുന്നത് മലയാള സിനിമ നടനായ ഫഹദ് ഫാസിൽ തന്നെയാണ്. രെശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ഈ അടുത്തിടക്കാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.


ചിത്രത്തിന്റെ രണ്ടാം ഭാഗം നിർത്തിവെക്കാൻ കാരണം ,മറ്റൊരു കന്നഡ ചിത്രമായ ‘കെജി എഫ് 2 ‘കാരണം ആണ് ഇപ്പോൾ ഈ കെ ജി എഫ് മികച്ച ബ്രെഹ്‌മാണ്ഡ ചിത്രമായി മാറിയിരിക്കുകയാണ് ഇനിയും അതിനേക്കാൾ കൂടുതൽ ശ്രെദ്ധ ആകണം ‘പുഷ്പ2’ അതിനു വേണ്ടി തിരക്കഥയിൽ ഗണ്യം ആയ നല്ല മാറ്റം വരുത്തുന്നതുകൊണ്ടു പുഷ്പ ടു മാറ്റിവെക്കാൻ സംവിധയകാൻ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വിട്ട് റിപ്പോർട്ട്. കെ ജി എഫ് ഇപ്പോൾ ആയിരം കോടിയിലേക്കു കുതിച്ചു കൊണ്ടിരിക്കുകയാണ്. റോക്കിങ്സ്റ്റർ യാഷ് ആണ് കെ ജി എഫ് ന്റെ നായകൻ.


ചിത്രത്തിന്റെക ആദ്യ ഭാഗം ഇരുനൂറു കോടി മുകളിലാണെങ്കിൽ ‘കെ ജി എഫ്2’ അഞ്ചു ഭാഷകളിൽ എത്തിയ സിനിമ ഇപ്പോൾ ആയിരവും കടക്കുമെന്നാണ് റിപ്പോർട്ട്. സഞ്ജയ് ദത്തു, രവീണ ടണ്ഠൻ,പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഇപ്പോൾ പുഷ്പ ടു ഇല്ലാത്തതിനാൽ അല്ലു അർജുൻ മറ്റൊരു ചിത്രത്തിന്റെ ഒരുക്കത്തിലാണ്.