മലയാളത്തില്‍ മറ്റൊരു വനിത സംവിധായക കൂടി അരങ്ങേറ്റം കുറിക്കുന്നു. കോസ്റ്റിയൂം ഡിസൈനറായ സ്റ്റെഫി സേവ്യറാണ് മലയാളത്തില്‍ സംവിധായകയായി എത്തുന്നത്. സ്റ്റെഫി സേവ്യറിന്റെ ആദ്യ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് ഷറഫുദ്ദീനും രജീഷ വിജയനുമാണ്.
സംവിധായകന് മിഥുന് മാനുവല്‍ തോമസാണ് സംവിധായകയ്ക്ക് ആശംസകള്‍ അറിയിച്ച്് എത്തിയിരിക്കുന്നത്. പ്രിയപ്പെട്ട സ്റ്റെഫി സംവിധായകയായി തുടക്കം കുറിക്കുന്നു എന്നാണ് മിഥുന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബിത്രിഎം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍,ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.വിജയരാഘവന്, സൈജുക്കുറുപ്പ്, ബിന്ദുപണിക്കര്‍,അല്‍ത്താഫ് സലീം,ബിജു സോപാനം, ആര്‍ഷ ബൈജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.