നടി ശ്രീദേവിയുടെ മരണം ബോളിവുഡ് അടക്കം സിനിമ ലോകത്തു തന്നെ ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു, ഇപ്പോൾ താരത്തിന്റെ മരണവുമായി ബന്ധപ്പട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ,പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകൾ യൂട്യൂബ് വീഡിയോയിലൂടെ പ്രചരിപ്പിച്ച യുവതിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് വിഷയം സിബിഐക്കു കൈമാറിയത്. മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്നി ഷായുടെ പരാതിയെത്തുടർന്ന് ആണ് ഈ നടപടി
ഭുവനേശ്വർ സ്വദേശിനി ദീപ്തി ആർ പിന്നിറ്റിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വർഷമാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. ചർച്ചക്കിടെ ദീപ്തി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പ്രത്യേക കോടതിയിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി 465, 469, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ്തിക്കും ,അഭിഭാഷകനും എതിരെ കേസെടുത്തിരിക്കുന്നത്,
ഈ മന്ത്രിമാരുടെ മാത്രമല്ല ചില നിരവധി രേഖകളും ,അല്ലാതെ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട രേഖകളും കൂടാതെ യുഎഇ സർക്കാരിൻ്റെ രേഖകളും വ്യാജമെന്ന് തോന്നിപ്പിക്കുന്ന രേഖകളും ദീപ്തി ആർ പിന്നിറ്റി ഹാജരാക്കിയെന്നും ചാന്ദ്നി ഷാ പറയുന്നുണ്ട്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും, യുഎഇയിലെയും സര്‍ക്കാരുകള്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു എന്നായിരുന്നു ദീപ്തി ആര് പിന്നിതി പ്രചരിപ്പിച്ചത്. കേസെടുത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 2 ന് ഭൂവനേശ്വർ ഉള്ള ദീപ്തിയുടെ വസതിയിൽ സി ബി ഐ നടത്തിയ പരിശോധനയിൽ ഫോണുകളും ലാപ് ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടത്തു. എന്നാൽ തന്റെ മൊഴി രേഖപ്പെടുത്താതെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് നിയമപരമല്ലെന്ന് ദീപ്തി പറഞ്ഞു. കോടതിയിൽ ഹാജരാക്കുമ്പോൾ തെളിവുകൾ സമർപ്പിക്കുമെന്നും അവർ പറഞ്ഞു.