ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു നടി ശ്രീദേവിയുടേയും നിർമ്മാതാവ് ബോണി കപൂറിന്റേയും വിവാഹം. ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ ബോണി കപൂര്‍ വിവാഹിതനായിരുന്നു. മോണ ഷൗരിയായിരുന്നു ബോണി കപൂറിന്റെ ആദ്യ ഭാര്യ. എന്നാല്‍ താന്‍ എന്നും സത്യസന്ധനായിരുന്നുവെന്നാണ് ബോണി കപൂര്‍ പറയുന്നത്.1983 ലാണ് ബോണി കപൂർ മോണയെ വിവാഹം കഴിക്കുന്നത്. 1996 ല്‍ പിരിയുകയും ചെയ്തു. അതേ വര്‍ഷം തന്നെ ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിച്ചു. എന്നാല്‍ രഹസ്യമായിട്ടായിരുന്നു ആ വിവാഹം നടന്നത്. 1996ൽ വിവാഹം കഴിച്ചിട്ടും ആ വാര്‍ത്ത ഇരുവരും മാസങ്ങളോളം രഹസ്യമാക്കി വച്ചു. ശ്രീദേവി ഗര്‍ഭിണിയായതോടെയാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ബോണി കപൂറും ശ്രീദേവിയും വെളിപ്പെടുത്തുന്നത്. എന്റേയും ശ്രീദേവിയുടേയും വിവാഹം നടക്കുന്നത് ജൂണ്‍ രണ്ടിന് ഷിര്‍ദിയില്‍ വച്ചാണ്. ഞങ്ങള്‍ ആ രാത്രി അവിടെ തന്നെയാണ് ചെലവിട്ടത്. 1997 ജനുവരിയില്‍ അവള്‍ ഗര്‍ഭിണിയാണെന്നത് വ്യക്തമായി കാണാന്‍ പറ്റുന്ന അവസ്ഥയായതോടെ, മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ഞങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പൊതു ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വിവാഹം കഴിക്കുന്നത് 1997 ജനുവരിയിലാണ്. ഇപ്പോഴും ജാന്‍വിയെ ഗര്‍ഭം ധരിക്കുന്നത് വിവാഹത്തിന് മുമ്പാണെന്ന് എഴുതുന്ന ചിലരുണ്ട്” എന്നും ബോണി കപൂര്‍ പറയുന്നു. ശ്രീദേവിയായിരുന്നു എന്റെ ശക്തി. എന്റെ ലൈഫ് ലൈന്‍ ആയിരുന്നു. എപ്പോഴും അവള്‍ ചിന്തകളില്‍ കൂടെയുണ്ട്. അവള്‍ വളരെ നേരത്തെ പോയെന്നത് നിര്‍ഭാഗ്യമാണ്. അവളെ എനിക്ക് അത്യാവശ്യമായിരുന്ന സമയത്ത്, അവളുടെ മക്കള്‍ വിജയിക്കുന്നത് അവള്‍ കാണണമെന്ന് ആഗ്രഹിച്ചപ്പോള്‍. ഞാന്‍ തെന്നിന്ത്യന്‍ ഭാഷയില്‍ വിജയിക്കുന്നത് അവള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍, അത് അവളുടെ ആഗ്രഹമായിരുന്നു.
ഞാന്‍ അവളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്. ഞാനത് തുടര്‍ന്നു കൊണ്ടിരിക്കും” എന്നും അദ്ദേഹം പറയുന്നു. ഇന്ന് ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മക്കളും അഭിനേത്രിമാരാണ്. ബോണി കപൂർ ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ച നിര്‍മ്മാതാവായിരിക്കുന്നു. എന്നാല്‍ ഇതൊന്നും കാണാന്‍ ശ്രീദേവിയില്ലെന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നാണ് ബോണി കപൂർ പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂര്‍ മനസ് തുറന്നത്. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. ഇന്നും ആരാധകര്‍ക്ക് ആ വാര്‍ത്ത വിശ്വസിക്കാനായിട്ടില്ല. തന്റെ തിരിച്ചു വരവിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ശ്രീദേവിയുടെ അപകട മരണം. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു താരത്തിന്റെ മരണം. ശ്രീദേവിയെ പോലൊരു താരത്തിന്റെ മരണം രാജ്യം ചര്‍ച്ച ചെയ്ത വലിയ വിവാദമായി മാറി. അന്ന് മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനാണ് ബോണി കപൂര്‍ വിധേയനായത്. ഞാന്‍ വളരെ കരുത്തനായ ഫാമിലി മാന്‍ അല്ല. ഞാന്‍ വളരെ സിമ്ബിളായ ഫാമിലി മാന്‍ ആണ്. കരുതലുള്ള മകനും സഹോദരനുമാണ്. എന്റെ ഭാര്യയുടെ ഭര്‍ത്താവാണ്. എന്റെ മക്കളായ അര്‍ജുന്റേയും അന്‍ഷുലയുടേയും ജാന്‍വിയുടേയും ഖുഷിയുടേയും അച്ഛനാണ്. സത്യത്തില്‍ മോണയോടും ഞാന്‍ സത്യസന്ധനായിരുന്നു. എനിക്ക് ചുറ്റുമുള്ളവരോടെല്ലാം സത്യസന്ധനായിരുന്ന വ്യക്തി എന്നാകും എന്നെ വിശേഷിപ്പിക്കാന്‍ ഏറ്റവും എളുപ്പം സാധിക്കുന്ന രീതി” എന്നാണ് തന്നെക്കുറിച്ച് ബോണി കപൂർ പറയുന്നത്. ഇന്ന് എനിക്ക് ഈ ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ അനുഗ്രഹീതനാണ്. പക്ഷെ എന്റെ കുടുംബത്തിന്റെ പിന്തുണയില്ലാതെ ഇത് സാധിക്കില്ലായിരുന്നു” എന്നും ബോണി പറയുന്നു.
