ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ‘ഐറ്റം നമ്പർ വണ്ണിന്‍റെ’ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും.രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. ക്രിക്കറ്റിന് താത്കാലിക ബ്രേക്ക് നൽകി പാട്ടുകാരനാകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. ചിത്രത്തിൽ ശ്രീശാന്ത് അഭിനയിക്കുന്നുമുണ്ട്. പാട്ടുപാടി ബോളിവുഡിന്റെ ഹൃദയം കീഴടക്കാനാണ് പ്രിയപ്പെട്ട ക്രിക്കറ്റർ തയാറെടുക്കുന്നത്. കളിക്കളം പോലെ അനായാസമല്ലെങ്കിലും പാട്ടിലും സിനിമയിലും ടി.വി ഷോകളിലും സജീവമാകാനാണ് ശ്രീശാന്തിന്റെ തീരുമാനം.

ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ’ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്‍റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. പി.ആർ.ഒ-അജയ് തുണ്ടത്തിൽ.