സിനിമ വാർത്തകൾ
ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപ് കോവിഡ് പോസിറ്റീവ് ആയി, നടി ശ്രീരഞ്ജിനി അമ്മയായി

തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ അമ്മയായി, വാർത്ത പുറത്ത് വിട്ട് താരത്തിന്റെ സഹോദരൻ ബാല ഹരി, അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവൾ ഗർഭിണിയുമായിരുന്നു. ഡോക്ടർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപാണ് അവൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ എല്ലാവരും ഭയന്നു എന്ന് പറഞ്ഞാണ് ബാല പങ്കുവെച്ചത്, ആൺകുഞ്ഞിനാണ് താരം ജന്മം കൊടുത്തത്, നിരവധി പേരാണ് അശ്വതിക്ക് ആശംസ നേർന്ന് എത്തുന്നത്.
“അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവൾ ഗർഭിണിയുമായിരുന്നു. ഡോക്ടർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപാണ് അവൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ എല്ലാവരും ഭയന്നു. വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു. എന്റെ അനിയത്തിയും അവളുടെ ഭർത്താവും നല്ല സ്ട്രാങ്ങ് ആയിരുന്നു.
കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവറിയ്ക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെൻഷൻ കിടക്കുമ്പോഴും അവൾക്ക് ആ ടൈമിൽ പെയിൻ വന്നാൽ അമൃത പോലുള്ള ആശുപത്രികളിൽ ഒരു സേഫ്റ്റിക്ക് കൊണ്ടുപോവാനുള്ള പ്ലാൻ ബിയും റെഡിയാക്കിയിരുന്നു. ഉള്ളിലെ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ അവളുടെ ഭർത്താവ് എല്ലാ ദിവസവും അവൾക്ക് ഇൻജെക്ഷൻ എടുത്തിരുന്നു. ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു.
ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്. ധൈര്യത്തോടെ നേരിടുക. എന്നാണ് ബിലഹരി കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.
സിനിമ വാർത്തകൾ
ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.
ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.
എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില് ദാസേട്ടന് പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .
- സിനിമ വാർത്തകൾ4 days ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
- സിനിമ വാർത്തകൾ5 days ago
മഞ്ജുവിനേയും, ആ പയ്യനെയും കണ്ടില്ല കൈതപ്രത്തിന്റെ ഈ വാക്കുകൾക്ക് എതിരെ സോഷ്യൽ മീഡിയ
- ഫോട്ടോഷൂട്ട്7 days ago
നാട്ടുകാർ എന്തുവേണേലും പറഞ്ഞോ എനിക്ക് അത് ഒന്നുമല്ല …
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെയും അമ്മയുടെയും വിവാഹം ആണ് എന്റെ ജീവിതം ഇങ്ങനെ അകാൻ കാരണം…
- സീരിയൽ വാർത്തകൾ4 days ago
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു
- സിനിമ വാർത്തകൾ6 days ago
അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് ധർമജൻ
- സിനിമ വാർത്തകൾ7 days ago
‘എലോൺ’ ടീസർ പുറത്തു വിട്ടു അണിയറപ്രവര്തകർ