തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ അമ്മയായി, വാർത്ത പുറത്ത് വിട്ട് താരത്തിന്റെ സഹോദരൻ ബാല ഹരി, അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവൾ ഗർഭിണിയുമായിരുന്നു. ഡോക്ടർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപാണ് അവൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ എല്ലാവരും ഭയന്നു എന്ന് പറഞ്ഞാണ് ബാല പങ്കുവെച്ചത്, ആൺകുഞ്ഞിനാണ് താരം ജന്മം കൊടുത്തത്, നിരവധി പേരാണ് അശ്വതിക്ക് ആശംസ നേർന്ന് എത്തുന്നത്.

“അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങൾ മുൻപ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവൾ ഗർഭിണിയുമായിരുന്നു. ഡോക്ടർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുൻപാണ് അവൾ കോവിഡ് പോസിറ്റീവ് ആയത്. വീട്ടിൽ എല്ലാവരും ഭയന്നു. വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു. എന്റെ അനിയത്തിയും അവളുടെ ഭർത്താവും നല്ല സ്ട്രാങ്ങ് ആയിരുന്നു.

കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവറിയ്ക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെൻഷൻ കിടക്കുമ്പോഴും അവൾക്ക് ആ ടൈമിൽ പെയിൻ വന്നാൽ അമൃത പോലുള്ള ആശുപത്രികളിൽ ഒരു സേഫ്റ്റിക്ക് കൊണ്ടുപോവാനുള്ള പ്ലാൻ ബിയും റെഡിയാക്കിയിരുന്നു. ഉള്ളിലെ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ അവളുടെ ഭർത്താവ് എല്ലാ ദിവസവും അവൾക്ക് ഇൻജെക്ഷൻ എടുത്തിരുന്നു. ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു.

ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്. ധൈര്യത്തോടെ നേരിടുക. എന്നാണ് ബിലഹരി കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.