നടൻ ശ്രീനിവാസന്റെ വിവാഹത്തിന് നടന്ന ചില ഓർമകളാണ് നടൻ മണിയൻപിള്ള രാജു പങ്കു വെക്കുന്നത്. ‘അതിരാത്രം’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ആണ് ശ്രീനിവാസന്റെ വിവാഹവും. അന്ന് നാല് ദിവസം കഴഞ്ഞാൽ ശ്രീനിവാസന്റെ വിവാഹം .എന്നാൽ വിവാഹത്തിന് ശ്രീനിവാസൻ അത്യവശ്യകാര്യമായ താലിമാല പോലും വാങ്ങിയിരുന്നില്ല ,അന്ന് ശ്രീനിവാസന്റെ കൈയിൽ ആവശ്യത്തിന് ഉള്ള കാശ്‌ പോലുമില്ല. ശ്രീനി ഇപ്പോലും തമാശ ആയി പറയും എന്റെ വിവാഹം നടത്തിയത് മുസ്ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും കൂടിയാണ് എന്ന്. വിവാഹത്തിന് തയ്യാറകുന്ന ശ്രീനിവാസനെ ഇന്നസെന്റിന്റെ ഭാര്യ ആലീസ് ആയിരുന്നു തന്റെ കൈയിലെ വള ഊരി പണയം വെച്ചിട്ടാണ് കുറച്ച് കാശ് ശ്രീനിവാസനെ സഹായിക്കുന്നത്.


ഒരു ദിവസം ശ്രീനിവാസൻ എന്നോട് വന്നു പറഞ്ഞു എനിക്ക് വിവാഹത്തിന് താലിമാല പോലും വാങ്ങിയില്ല അതിനു കുറച്ചു പൈസ തന്നു സഹായിക്കണം എന്ന് എന്നാൽ എന്റെ കൈയിൽ തികച്ചു അഞ്ഞൂറ് രൂപ പോലും എടുക്കനുള്ള അവസ്ഥ ഇല്ലാതിരുന്ന സമയം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എന്റെയും കൂടി ആവശ്യമാണെന്ന് തോന്നിയിട്ട് ഞാന്‍ നേരെ ശ്രീനിയേയും കൂട്ടി ചെന്നത് മമ്മൂട്ടിയുടെ അടുത്തേക്കാണ്.അങ്ങനെ അവിടെ ചെന്ന് മമ്മൂട്ടിയുടെ വിവരം പറഞ്ഞു അദ്ദേഹം അകത്തു വിളിച്ചുകൊണ്ടു പോയി ഒരുപാട് വഴക്കു പറഞ്ഞു. എന്തെങ്കിലും ഒരു കാര്യം ഉണ്ടെങ്കിൽ എന്നോട് വന്നു പറഞ്ഞു കൂടെ അദ്ദേഹം പറഞ്ഞു താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു.


ശ്രീനി അതുമായി അവിടെനിന്നും പോയി ശേഷം ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും സുലു വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു നടന്‍ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്.അത് തെറ്റായിപ്പോയി എന്ന് മമ്മൂട്ടി പറഞ്ഞു എന്റെ കൈയിൽ അന്നേരം മൂവായിരം രൂപയാണ് ഉള്ളത് അന്ന് സുല്ഫത് പറഞ്ഞു ഒരു പതിനായിരം രൂപ എങ്കിലും കൊടുക്കേണ്ടായിരുന്നു എന്നാണ് ചോദിച്ചത് മ്മൂട്ടിയേക്കാൾ വലിയ മനസ് സുൽഫത്തിനെ ആയിരുന്നു നല്ലൊരു മനസിന്റെ ഉടമയാണ് സുല്ഫത്.അവർ നല്ലൊരു ഭാര്യയും നല്ലൊരു ഉമ്മയുമാണ്.