കലാപമൊഴിയാത്ത മണിപ്പൂരിലെ ലേ ജനതയ്ക്ക് വേണ്ടി തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രതിഷേധ സായാഹ്‌നാം . മാനവീയംകൂട്ടായ്‌മ ആണ് പ്രതിഷേധ സായാഹ്‌നം സംഘടിപ്പിച്ചത്. ഒരുകൂട്ടം സാമൂഹ്യ സാംസ്കാരികപ്രവർത്തകരുടെ കൂട്ടായ്മ ആണ് മാനവീയം കൂട്ടായ്മ .കോട്ടും വരയും പാട്ടുമായാണ് പ്രതിഷേധ സായാഹ്‌നം സംഘടിപ്പിച്ചത്.നിരവധി കലാകാരന്മാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
മണിപ്പൂരിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ് കൂടുതൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളതായി റിപ്പോർട്ടുകൾ വരുന്നു. രണ്ടു യുവതികൾ കൂടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ. ഈ സാംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിലെ ജോലി സ്ഥലത്തു നിന്നും വലിച്ചിറക്കിയാണ് ഇവരെ ബലാത്സംഗം ചെയ്തത് . അതെ സമയ മണിപ്പൂരിൽ കുക്കി യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
