സിനിമ വാർത്തകൾ
സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും

മേതിൽ ദേവികയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മേതിൽ ദേവിക വളരെ നല്ല സ്ത്രീയാണ് എന്ന പോസ്റ്റ് ഞാൻ ഷെയർ ചെയ്തു.ഒരുപാട് പേർ അത് ലൈക്ക് അടിച്ചു, അവരെ അഭിനന്ദിച്ചു. പുളളിക്കാരി വളരെ നല്ല സ്ത്രീയാണെന്നാണ് എനിക്കും തോന്നുന്നത്. ഞാൻ അവരുടെ ടാലന്റിനേയും പേഴ്സണാലിറ്റിയേയും ബഹുമാനിക്കുന്നു.എനിക്കവരോട് ചെറുപ്പം തൊട്ടൊരു സ്നേഹവുമുണ്ട്. കാരണം ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുന്ന സമയത്തോ മറ്റോ പുളളിക്കാരി സ്കൂളിൽ വന്നിട്ടുണ്ടെന്നാണെന്റെ ഓർമ്മ. അന്നെനിക്കവരോട് വല്ലാത്ത ആരാധന തോന്നി. അത്രക്ക് കിടിലൻ ഡാൻസ് ആയിരുന്നു.
എന്റെ കണ്ണിൽ അവർക്ക് സൗന്ദര്യവും ഒരുപാടുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങളവരോട് സ്റ്റേജിന് പുറകിൽ പോയി സംസാരിച്ചു.അന്നും ഇതേ സൗമ്യതയോടെയാണ് അവർ സംസാരിച്ചത്. നവോദയിലെ ടീച്ചർമാരുടെ അടുത്ത് നിന്ന് ഞങ്ങൾക്ക് കെയർ ഒന്നും കിട്ടാറില്ലായിരുന്നു. ആ ഒരു സാഹചര്യത്തിൽ വളരെ കെയറോട് സംസാരിക്കുന്ന അവരോട് എനിക്കൊരു അടങ്ങാനാവാത്ത സ്നേഹം തോന്നി. അത് ഇന്നും തോന്നുന്നുണ്ട്. സൗമ്യത അവരുടെ ഒരു built in ക്യാരക്ടറായാണ് എനിക്ക് തോന്നുന്നത്.അവരെ അതിനാൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇപ്പോൾ തന്നെ അവരൊരുപാട് വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിനാൽ തന്നെ സമാധാനപരമായി ഇരിക്കണം എന്ന് അവർ പറഞ്ഞു. അതുകൊണ്ട് ഞാനീ പോസ്റ്റ് ഇടുന്നത് ഇപ്പോൾ ശരിയാണോ എന്നൊരു സംശയവും എനിക്കുണ്ട്.പക്ഷേ ഞാനീ
വിഷയത്തിൽ അവരെ ഒരു എക്സാംപിളായി കാണിച്ചുകൊണ്ട് വേറൊരു ഇഷ്യൂ ജസ്റ്റ് പറയാൻ ശ്രമിക്കുകയാണ്. പറയാൻ ശ്രമിക്കുന്നത് സമൂഹത്തിലെ ഇരട്ടതാപ്പിനെപ്പറ്റിയാണ്.ഞാനൊന്നു അനലൈസ് ചെയ്യുകയായിരുന്നു. എത്തരത്തിലുളള സ്ത്രീകളെയാണ് കേരള ജനത ഇഷ്ടപ്പെടുക എന്ന്. അവരെ മാത്രമല്ല, ഈ ലോകത്തുളള സകല സ്ത്രീകളും നല്ലവരാണെന്ന് ജനം സമ്മതിക്കും. Untill they speaks about sex, Untill they speak loudly. സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും. അവിടെയാണ് പുരുഷാധിപത്യത്തിന്റെ അടിവേര്.
അതുകൊണ്ടുതന്നെ സ്വരം താഴ്ത്തി സംസാരിക്കുന്ന സ്ത്രീകളുടെ അതേ അക്സെപ്റ്റൻസ് തന്നെ സ്വരം ഉയർത്തി സംസാരിക്കുന്നവർക്കും കിട്ടേണ്ടതായുണ്ട്. തെറിവിളിക്കുന്ന, സ്വന്തം പൊളിറ്റിക്സ് പറയുന്ന എന്നേപോലെയുളള, ക്ലാസ് പദവി ഇല്ലാത്ത സ്ത്രീകൾക്ക് കിട്ടേണ്ടതായുണ്ട്. കാരണം ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും വളരെവലിയ മാനസിക പീഡയിലൂടെയാണ് കടന്ന് പോകാറുളളത്. സംഭവം എന്താന്ന് വെച്ചാൽ ഞാൻ പുളളിക്കാരിയുടെ സ്ഥാനത്ത് എന്നെ ഒന്നു പ്രതിഷ്ഠിച്ച് നോക്കി. അപ്പോൾ ഞാൻ സമൂഹത്തിൽ നിന്ന് കേൾക്കാൻ സാധ്യതയുളളതൊക്കെ ഒന്നു ഓർത്ത് നോക്കി.അതാണ് ഈ പോസ്റ്റിന് പ്രചോദനം.
സിനിമ വാർത്തകൾ
ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.
ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.
എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില് ദാസേട്ടന് പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .
- സിനിമ വാർത്തകൾ4 days ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
- സിനിമ വാർത്തകൾ5 days ago
മഞ്ജുവിനേയും, ആ പയ്യനെയും കണ്ടില്ല കൈതപ്രത്തിന്റെ ഈ വാക്കുകൾക്ക് എതിരെ സോഷ്യൽ മീഡിയ
- ഫോട്ടോഷൂട്ട്7 days ago
നാട്ടുകാർ എന്തുവേണേലും പറഞ്ഞോ എനിക്ക് അത് ഒന്നുമല്ല …
- സീരിയൽ വാർത്തകൾ4 days ago
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു
- സിനിമ വാർത്തകൾ6 days ago
അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് ധർമജൻ
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെയും അമ്മയുടെയും വിവാഹം ആണ് എന്റെ ജീവിതം ഇങ്ങനെ അകാൻ കാരണം…
- സിനിമ വാർത്തകൾ7 days ago
‘എലോൺ’ ടീസർ പുറത്തു വിട്ടു അണിയറപ്രവര്തകർ