ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്, പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല എന്നാണ് ശ്രീലക്ഷിമി ചോദിക്കുന്നത്, ഇന്ന് സ്ത്രീകൾ നേരിടുന്ന പ്രശനങ്ങളെകുറിച്ചാണ് താരം തുറന്നെഴുതിയിരിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള കേരള പോലീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ വലിയ വിവാദമായിരുന്നു. വ്യാജ ഐഡികളെ എങ്ങനെയാണു കണ്ടെത്തുക, സൈബര്‍ ഇടങ്ങളില്‍ എങ്ങനെയാണ് സ്ത്രീകള്‍ സുരക്ഷിതയായിരിക്കുക എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു പോസ്റ്റ്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തില്‍ സ്ത്രീകളെ മാത്രം അനുസരണ പഠിപ്പിക്കാനും നടക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ് ശ്രീലക്ഷ്മി
ഉപദേശം നിങ്ങളെന്തിനാണ് ഈ പെണ്‍പിള്ളേര്‍ക്ക് മാത്രം കൊടുക്കുന്നത്…. പെണ്‍പിള്ളേര്‍ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്രൈംന് ഇരകളായ പെണ്‍കുട്ടികളെ പിന്നേം പിന്നേം ഉപദേശിച്ച് ‘നേരേ’യാക്കാന്‍ ശ്രമിക്കുന്ന ഊള സിസ്റ്റം നിര്‍ത്തേണ്ടതാണ്. വീട്, നാട്, സ്‌കൂള്‍, കോളേജ്, പൊതുവിടം, പോലീസ് സ്റ്റേഷന്‍ ഇങ്ങനെ എവിടെ പോയാലും ഉപദേശത്തിന് മാത്രം ഒരു പഞ്ഞവും ഇല്ല. ഞങ്ങളുടെ വസ്ത്രവും പ്രണയവും സമയവും വിദ്യാഭ്യാസവും ഒക്കെ ഞങ്ങള്‍ തിരഞ്ഞെടുക്കും.
പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ നിങ്ങളൊക്കെ ആരാ, ആരുടെ കൂടെ ചാറ്റ് ചെയ്യണമെന്നും എവിടെ പോകണമെന്നും എന്ത് തുണിയുടുക്കണമെന്നും ഏതൊക്കെ ആള്‍ക്കാരുടെ കൂടെ കിടക്കണമെന്നും ഞങ്ങള്‍ തീരുമാനിക്കും. അത് ഞങ്ങളുടെ ചോയിസ് ആണ്. അല്ലാതെ ആ ചോയിസിനെ ചോദ്യം ചെയ്തുകൊണ്ട് ഉപദേശവുമായി ആരും പെണ്ണുങ്ങളുടെ വഴിയേ വരണ്ടതില്ല. നിയമപരമല്ലാത്ത കുറ്റം ചെയ്യുന്നവരെ പിടിച്ച് ഉപദേശിക്കുക.അത് ഏത് ജെന്‍ഡറില്‍ പെട്ട ആളാണെങ്കിലും. അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമുളളപോലെ ഞങ്ങള്‍ നടക്കണം എന്ന് വാശിപിടിച്ചാല്‍ അതിവിടെ നടക്കാന്‍ പോകുന്നില്ല. എല്ലാ മേയില്‍ ഷോവനിസ്റ്റുകളോടും പറയുന്നതാണ്.
